മഗലംബി ഫിലിപ്പീൻസിലെ വടക്കു-കിഴക്കൻ ല്ലോയിലോ പ്രവിശ്യയിൽ കാണപ്പെടുന്ന ഒരു ദ്വീപാണ്. ബറ്റഡ് മുനിസിപ്പാലിറ്റിയുടെയും ഇസ്റ്റൻഷിയ ദ്വീപിന്റെ തീരദേശത്തുള്ള ചെറുദ്വീപിന്റെ ഭാഗമായും ഈ ദ്വീപ് കാണപ്പെടുന്നു. [2] 2010 -ലെ സെൻസസ് പ്രകാരം ബരൻഗെയുടെ ഭാഗമായ മഗലംബിയിലെ ജനസംഖ്യ 1,903 ആണ്. [3] മഗലംബി അതിന്റെ ബടങ് ലങ്കോയിയാലാണ് (English: "swimming kids") അറിയപ്പെടുന്നത്

മഗലംബി
മഗലംബി is located in Philippines
മഗലംബി
മഗലംബി
Location within the Philippines
Geography
Coordinates11°23′12″N 123°9′46″E / 11.38667°N 123.16278°E / 11.38667; 123.16278
Adjacent bodies of waterVisayan Sea
Administration

ഭൂമിശാസ്ത്രം

തിരുത്തുക

വിസയൻ കടലിലെ പനയ് ദ്വീപിന്റെ കിഴക്കുഭാഗത്തായിട്ടാണ് മഗലംബി ദ്വീപ് സ്ഥിതിചെയ്യുന്നത്. കോളെബ്ര ദ്വീപിന്റെ വടക്ക് 3.2 കിലോമീറ്റർ മാറി മഗലംബി കാണപ്പെടുന്നു. തൊട്ടടുത്തുള്ള കൺസെപ്സിയോണിന്റെ ഭാഗവും കൂടിയാണിത്. [4]

ബടങ് ലങ്കോയി

തിരുത്തുക

2008 ജൂലൈ 7 ന് GMA നെറ്റ് വർക്ക് ഐ-വിറ്റ്നസ് (I-Witness) എന്ന തലക്കെട്ടോടു കൂടി ബടങ് ലങ്കോയിയെ കുറിച്ചൊരു പരമ്പര സംപ്രേഷണം ചെയ്തിരുന്നു. ബരൻഗെ ദ്വീപിൽ വസിക്കുന്ന കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് സ്ക്കൂളിലേയ്ക്കും തിരിച്ചു വീട്ടിലേയ്ക്കും നീന്തുന്നു. ഇങ്ങനെ നീന്തുന്ന കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണ് പരമ്പര. മഗലംബിയിൽ നിന്നുള്ള കുട്ടികളായ 10 വയസ്സ് പ്രായമുള്ള ക്വീൻചേയും 13 വയസ്സ് പ്രായമുള്ള റൗളും എല്ലാദിവസവും രാത്രി വീട്ടിലേയ്ക്ക് നീന്തുന്നതായിട്ടാണ് ബടങ് ലങ്കോയി പരമ്പരയിൽ കാണിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ കുട്ടികളുടെ മാതാപിതാക്കൾ അവരെ രാവിലെ സ്ക്കൂളിലേയ്ക്ക് ബോട്ടിലാണ് അയയ്ക്കുന്നത്. എന്നാൽ ഉച്ചയ്ക്കു ശേഷം കുട്ടികൾ 2 കിലോമീറ്റർ ദൂരം നീന്തുന്നു. അവരുടെ പുസ്തകങ്ങൾ കൂടെ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ പുസ്തകങ്ങൾ ബീച്ചിൽ സൂക്ഷിച്ചുവയ്ക്കുകയും പിറ്റേ ദിവസം രാവിലെ അവിടെ നിന്ന് തിരിച്ച് എടുക്കുകയും ചെയ്യുന്നു.[5]

പ്രകൃതി ക്ഷോഭങ്ങൾ

തിരുത്തുക

2013 നവംബർ 8 ന് ടൈഫൂൺ ഹായിയൻ (യോലൻഡ) മഗലംബിയിലെ മത്സ്യവ്യാപാരത്തിൽ വൻനാശനഷ്ടങ്ങൾ ഉണ്ടാക്കി. യൂണിവേഴ്സിറ്റി ഓഫ് സാൻ ആഗസ്റ്റിൻസ് കോളേജ് ഓഫ് ഫാർമസി ആന്റ് മെഡിക്കൽ ടെക്നോളജി (CPMT) സാധാരണ മീൻപിടിത്തക്കാർക്ക് 4 ബോട്ടുകൾ നൽകാനായി പദ്ധതിയിടുകയും വിതരണം ചെയ്യുകയും ചെയ്തു.

ഇതും കാണുക

തിരുത്തുക
  1. U.S. Coast and Geodetic Survey, Reuben Jacob Christman (1919). United States Coast Pilot, Philippine Islands, Part 1. U.S. Government Printing Office. p. 223. Retrieved 19 June 2014.
  2. "Brief History". Province of Iloilo. Retrieved 23 June 2014.
  3. "2010 Census of Population and Housing" (PDF). Philippine Statistics Authority. 2010. p. 56. Archived from the original (PDF) on 15 November 2012. Retrieved 23 June 2014.
  4. U.S. Coast and Geodetic Survey, Reuben Jacob Christman (1919). United States Coast Pilot, Philippine Islands, Part 1. U.S. Government Printing Office. p. 223. Retrieved 19 June 2014.
  5. Taruc, Jay. "Batang Langoy". GMA Network. Retrieved 23 June 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഗലംബി&oldid=3639876" എന്ന താളിൽനിന്ന് ശേഖരിച്ചത്