മഗദി
മഗദി കർണ്ണാടക സംസ്ഥാനത്തെ രാമനഗര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു താലൂക്ക് ആസ്ഥാനമാണ്. ബെംഗളൂരുവിൽ നിന്ന് 51 കിലോമീറ്റർ അകലെയാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ബെംഗളൂരുവിൻറെ സ്ഥാപകനായിരുന്ന മഹാനായ കെംപെ ഗൗഡ I മഗദി താലൂക്കിലെ കെമ്പപുര സ്വദേശിയായിരുന്നു. സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള മഗദി വിജയനഗര സാമ്രാജ്യത്തിന്റെ ഭരണകാലത്ത് അടയാളപ്പെടുത്തിയ ഏറ്റവും വലിയ അതിർത്തി (മഹാഗഡി) പ്രദേശം ആയിരുന്നു. മുമ്പ് മഹാഗദി അല്ലെങ്കിൽ മഹാലക്ഷ്മി ഗദി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പട്ടണം, പിന്നീട് ബ്രിട്ടീഷ് ഭരണകാലത്ത് മഗദി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പ്രശസ്തമായ പ്ലൈവുഡ് ബ്രാൻഡായ "രാജ്പ്ലൈ"യുടെ ആസ്ഥാനം കൂടിയാണ് മഗഡി.
മഗദി മഹാഗദി | |
---|---|
പട്ടണം | |
രംഗനാഥ സ്വാമി ക്ഷേത്രം | |
Nickname(s): പുള്ളിപ്പുലികളുടെ നാട് | |
Coordinates: 12°58′N 77°14′E / 12.97°N 77.23°E | |
Country | India |
State | കർണ്ണാടക |
District | രാമനഗര |
സ്ഥാപകൻ | കെംപെ ഗൗഡ I |
ഉയരം | 925 മീ(3,035 അടി) |
(2011) | |
• ആകെ | 30,000 |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | |
വാഹന റെജിസ്ട്രേഷൻ | KA-42 |
ഭൂമിശാസ്ത്രം
തിരുത്തുക12°58′N 77°14′E / 12.97°N 77.23°E അക്ഷാംശ രേഖാംശങ്ങളിലാണ് മഗദി പട്ടണം സ്ഥിതി ചെയ്യുന്നത്.[1] ഇതിൻറെ സമുദ്ര നിരപ്പിൽനിന്നുള്ള ശരാശരി ഉയരം 925 മീറ്റർ (3034 അടി) ആണ്.
ജനസംഖ്യാശാസ്ത്രം
തിരുത്തുക2011 ലെ സെൻസസ് പ്രകാരമുള്ള മഗദിയിലെ ജനസംഖ്യ 27,605 ആയിരുന്നു. ഇവിടുത്തെ ജനസംഖ്യയുടെ 50% പുരുഷന്മാരും 50% സ്ത്രീകളുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 69% ആയ മഗദിയിൽ പുരുഷ സാക്ഷരത 74 ശതമാനവും സ്ത്രീ സാക്ഷരത 65 ശതമാനവുമാണ്.[2]
അവലംബം
തിരുത്തുക- ↑ "Maps, Weather, and Airports for Magadi, India". www.fallingrain.com. Retrieved 23 December 2022.
- ↑ "Magadi town". 2011 Census Data. Retrieved 20 September 2020.