മക്‌ഡോണൽ ഡഗ്ലസ്‌ എഫ്-15 ഈഗിൾ

(മക്‌ഡൊണൽ ഡഗ്ലസ്‌ എഫ്-15 ഈഗിൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ന് ബോയിങ്ങിന്റെ ഭാഗമായ മക്ഡോണാൽ ഡഗ്ലസ് നിർമ്മിച്ച ഇരട്ട എഞ്ചിനുള്ള, എല്ലാ കാലാവസ്ഥയിലും പറക്കാൻ ശേഷിയുള്ള തന്ത്രപരമായ യുദ്ധവിമാനമാണ് മക്‌ഡോണൽ ഡഗ്ലസ്‌ എഫ്‌-15 ഈഗിൾ (ഇംഗ്ലീഷ്:The McDonnell Douglas F-15 Eagle)‍

എഫ്-15 ഈഗിൾ
USAF F-15C over Washington, D.C
USAF F-15C over Washington, D.C
തരം Air superiority fighter
നിർമ്മാതാവ് McDonnell Douglas
Boeing Defense, Space & Security
ആദ്യ പറക്കൽ 27 July 1972
പുറത്തിറക്കിയ തീയതി 9 January 1976
സ്ഥിതി Active
പ്രാഥമിക ഉപയോക്താക്കൾ United States Air Force
Japan Air Self-Defense Force
Royal Saudi Air Force
Israeli Air Force
നിർമ്മിച്ച എണ്ണം F-15A/B/C/D/J/DJ: 1,198[1]
ഒന്നിൻ്റെ വില F-15A/B: US$27.9 million (1998)
F-15C/D: US$29.9 million (1998)[2]
പതിപ്പുകൾ McDonnell Douglas F-15E Strike Eagle
McDonnell Douglas F-15 STOL/MTD
Boeing F-15SE Silent Eagle
Mitsubishi F-15
എഫ്-15 ന്റെ ലംബമായ പറക്കൽ

മിഗ്‌-25 നോടു താരതമ്യം ചെയ്യാവുന്ന ഒരു പോർ വിമാനമാണ്‌. എഫ്‌-15 എന്നാണ്‌ സാധാരണ അറിയപ്പെടുന്നത്‌. ഈ വിമാനം അതിന്റെ കന്നിപ്പറക്കൽ നടത്തിയത് 1972 നാണ്. 1976 ഇൽ ഇത് സേനയിൽ ചേർന്നു. പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം ജയിച്ച് എതാണ്ട് നൂറോളം വിജയങ്ങളുമായി ലോകത്തിലെ ഏറ്റവും വിജയകരമായ പോർവിമാനങ്ങളിലൊന്നായിത്തീർന്നിരിക്കുന്നു. ഇതിൽ കൂടുതൽ വിജയവും ഇസ്രയേലി വായുസേനയുടേതാണ്.[3][4]

1960-70 കളിൽ നിർമ്മിച്ചു തുടങ്ങിയതെങ്കിലും ഇന്നും ഉപയോഗത്തിലുള്ളതാണീ ഡിസൈൻ

ആദ്യകാല പഠനങ്ങൾ

തിരുത്തുക

എഫ്-15 ന്റെ ഉത്ഭവത്തിന് ഏതാണ്ട് വിയറ്റ്നാം യുദ്ധത്തോളം പഴക്കമുണ്ട്. അക്കാലത്ത് യു.എസ്. വായുസേനയും നേവിയും ഭാവിയിൽ ഉണ്ടാക്കേണ്ട പോർ വിമാനത്തെച്ചൊല്ലി മുറവിളി കൂട്ടിയിരുന്നു. പ്രതിരോധ സെക്രട്ടറി റോബർട്ട് മക്നമാറ, രണ്ടു കൂട്ടരും പൊതുവായ വിമാനങ്ങൾ ഉപയോഗിക്കേണ്ടതിൻടെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞു. ഈ നീക്കം പ്രകാരം വായുസേനയും നേവിയും ടി.എഫ്.എക്സ്(എഫ്-111) എന്ന പുതിയ പദ്ധതിയുമായി മുന്നോട്ട് നീങ്ങി. വായുസേനക്ക് മധ്യദൂര ഇന്റർഡിക്ഷൻ പോർവിമാനവും നേവിക്ക് ദീർഘദൂര ഇന്റ്റർ സെപ്റ്റർ വിമാനവുമായിരുന്നു ലക്ഷ്യം. [5]

1965 ജനുവരിയിൽ സെക്രട്ടറി മക്നമാറ വായുസേനയോട് അന്ന് ഉപയോഗത്തിലിരുന്ന എഫ്-100 സൂപ്പർ സേബർ വിമാനങ്ങൾക്ക് പകരം വയ്ക്കാനായി ഒരു പുതിയ മാതൃകാ വിമാനം പരിഗണിക്കാൻ ആവശ്യപ്പെട്ടു. നിലവിലിരുന്ന പലവിധ മാതൃകകളും പരിഗണിക്കപ്പെട്ടു. നേവിക്ക് ഇഷ്ടപ്പെട്ടത് ഡഗ്ലസ് എ-4 സ്കൈഹോക്ക്, എൽറ്റിവി എ-7 കോർസെയർ 2 എന്നീ ആക്രമണോത്സുകമായ പോർവിമനങ്ങൾ ആയിരുന്നു എങ്കിൽ വായുസേന പരിഗണിച്ചത് നോർത്രോപ് എഫ്-5 വിമാനങ്ങൾ ആയിരുന്നു. എ-4 ഉം എ-7 ഉം ആക്രമണത്തിനൂന്നൽ കൊടുത്തുകൊണ്ട് നിർമ്മിച്ചവയായിരുന്നെങ്കിൽ എഫ്-5 പ്രതിരോധത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. 1965 ഏപ്രിൽ 4 ഉണ്ടായ ഒരു ആക്രമണത്തിൽ പഴയ മാതൃകയായ മിഗ്-17 നോട് ഏറ്റുമുട്ടി വായുസേനയുടെ രണ്ട് റിപബ്ലിക് എഫ് 105 വിമാനങ്ങൾ നഷ്ടപ്പെട്ടതോടെ എ-4 ഓ എ-7 ഓ അതോ പുതിയ ഒരു വിമാനം തന്നെയോ വായുസേന പരിഗണിക്കാൻ തുടങ്ങി.[5]

1965 ഏപ്രിലിൽ അമേരിക്കയുടെ പ്രതിരോധ ഗവേഷണ നിർമ്മാണ വിഭാഗത്തിന്റെ ഡയറക്റ്റർ ഹാരോൾഡ് ബ്രൗൺ പ്രഖ്യാപിച്ചതനുസരിച്ച് എഫ്-5 പരിഗണിക്കാനും എഫ്-എക്സ് ന്റെ പഠനങ്ങൾ ആരംഭിക്കാനുമായിരുന്നു തീരുമാനം.[N 1] 800 മുതൽ 1000 വരെ വിമാനങ്ങൾ നിർമ്മിക്കാനും വേഗതയേക്കാൾ നിയന്ത്രണത്തിനു ആഭിമുഖ്യം കല്പിക്കുന്ന രൂപകല്പന അവലംബിക്കാനുമായിരുന്നു തീരുമാനം. അത്യാവശ്യം ഭൂമിമേൽ ആധിപത്യം കിട്ടാവുന്ന ഒരു മാതൃകയായിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്. ആഗസ്ത് 1 നു ടാക്റ്റികൽ എയർ കമാൻഡീന്റെ മേൽനോട്ടം ഗബ്രിയേൽ ഡിസോസ്വേ എറ്റെടുക്കുകയും എഫ്-എക്സിന്റെ പദ്ധതിയെ കുറിച്ച് ഊന്നൽ നൽകുകയും ചെയ്തു. ചിലവ് ചുരുക്കാനായി വേഗത മാക് 3 ഇൽ നിന്ന് മാക് 2.5 ആക്കി ചുരുക്കുകയും ചെയ്തു.[6]

1965 ഒക്റ്റോബറിൽ ഔദ്യോഗികമായി ആകാശമേധാവിത്വത്തിനുതകുന്ന ഒരു വിമാനത്തിനു വേണ്ട രേഖകൾ തീർച്ചപ്പെടുത്തി. ഇത് നിർമ്മണം നടത്താൻ പ്രാപ്തമായ 13 കമ്പനികൾക്ക് ഡിസംബർ 8 നു അയച്ചുകൊടുത്തു. ഇതേ സമയത്ത് വായുസേന എഫ് 5 നു മേൽ എ-7 തന്നെ തിരഞ്ഞെടുത്തിരുന്നു,[7] എന്നാൽ എ -7 നു ആകാശത്തെ ദ്വന്ദ യുദ്ധം നടത്താനുള്ള കഴിവ് വേണ്ടത്ര തെളിയിക്കപ്പെട്ടിട്ടില്ലാത്തത് ഒരു കുറവായി കണക്കാക്കപ്പെട്ടു

എട്ട് കമ്പനികളാണ് മറുപടി അയച്ചത്. വീണ്ടുമുള്ള തിരച്ചിലിനൊടുവിൽ 4 കമ്പനികളോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. മൊത്തത്തിൽ ഈ നാലു കമ്പനികൾ എതാണ്ട് 500 മാതൃകകൾ പരിഗണിക്കപ്പെട്ടു.[8] പ്രൊപ്പോസലുകൾ പഠനവിധേയമാക്കിയ 1966 ജൂലൈയിൽ വിമാനം എതാണ്ട് ടിഎഫ്.എക്സ് -111 ന്റെ വലിപ്പവും ഭാരവും ഉണ്ടാവുമെന്ന് കണ്ടെത്തി. [9]

യന്ത്രഭാഗങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

  1. Davies and Dildy 2007, p. 249.
  2. "McDonnell Douglas F-15 Streak Eagle fact sheet." National Museum of the United States Air Force. Retrieved: 24 September 2010.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Davies_icover എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Spick 2000, p. 127.
  5. 5.0 5.1 Neufeld 2007, p. 42.
  6. Neufeld 2007, p. 44.
  7. Munzenmaier, Walter. "'LTV A-7D/K Corsair II: The 'SLUF' in USAF and USANG Service 1968–1993," Famous Aircraft of the USAF and USAG, Volume 1.
  8. Jenkins 1998, pp. 5–7.
  9. Neufeld 2007, p. 46.

കുറിപ്പുകൾ

തിരുത്തുക


  1. Davies and Dildy 2007, p. 249.