ലോകത്തിലെ ഏറ്റവും വലിയ ശവക്കല്ലറകളിൽ ഒന്നാണ്‌ മക്ലി ഹിൽ. എട്ട് കിലോമീറ്റർ ചുറ്റളവിൽ ഇത് സ്ഥിതി ചെയ്യുന്നു. കറാച്ചിയിൽ നിന്ന് ഏകദേശം 98 കിലോ മീറ്റർ ദൂരത്തിലുള്ള ഈ സ്ഥലത്ത് ഏകദേശം 125,000 പ്രാദേശിക ഭരണാധികാരികളുടെ ശവക്കല്ലറകളുണ്ട്‌. ഇവയോടൊപ്പം സൂഫി സന്യാസികളുടെയും മറ്റുള്ളവരുടെയും ശവക്കല്ലറകൾ ഇവിടെ കാണാ. പതിനേഴാം നൂറ്റാണ്ട് വരെ സിന്ധിന്റെ തലസ്ഥാനമായിരുന്ന തട്ട (Thatta)യുടെ അതിർത്തി പ്രദേശമായിരുന്നു ഇവിടം. ഇന്നത്തെ പാകിസ്താനിലെ തെക്ക്-കിഴക്കൻ പ്രവശ്യയിലാണ്‌ ഇന്ന് ഈ സ്ഥലം[1]. 1981ൽ തട്ടയിലെ ചരിത്ര സ്മാരകങ്ങളുടെ കീഴിൽ ഈ സ്ഥലം ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തു[2] .

മക്ലി ഹിൽ
Tomb of Prince Sultan Ibrahim bin Mirza Muhammad Isa Tarkhan, Makli Hill
മക്ലി ഹിൽ is located in Pakistan
മക്ലി ഹിൽ
Location of Makli Hill, Pakistan
വിവരണം
സ്ഥലംThatta
രാജ്യംPakistan
അക്ഷാംശരേഖാംശം24°45′13″N 67°53′59″E / 24.753589°N 67.899783°E / 24.753589; 67.899783
വിഭാഗംSufi
കല്ലറകളുടെ എണ്ണം125,000
Official nameHistorical Monuments at Makli, Thatta
TypeCultural
Criteriaiii
Designated1981 (5th session)
Reference no.143
State PartyPakistan
RegionAsia-Pacific

ചരിത്രം

തിരുത്തുക

14ആം നൂറ്റാണ്ടിൽ ആരാധനാലയത്തിനു ചുറ്റുമുള്ള സെമിത്തേരിയായി കരുതുന്നു. മറ്റ് പുസ്തകങ്ങളിൽ മക്ലി ഒരു ആരാധനസ്ഥലമാണെന്നും അവിടെയുള്ള സന്യാസികളുടെയും,പണ്ഡിതന്മാരുടെയും ശവക്കല്ലറയാണെന്നും കരുതുന്നു. പ്രാദേശിക ഭരണാധികാരിയായ ഷെയിക്ക് ഹമ്മദ് ജമാലി മറ്റൊരു ഭരണാധികാരിയായ ജാം തമചിയുടെയും[3] സന്യാസിയായ പിർ മുഹമ്മദിന്റെയും ശവക്കല്ലറയും ഇവിടെ ഉണ്ടെന്ന് കരുതുന്നു.

സെമിത്തേരിയിലുള്ള ശവക്കല്ലറയും ശവക്കുഴികളും സാമൂഹികവും രാഷ്ട്രീയവുമായ സിന്ധിന്റെ ചരിത്രത്തെ രേഖപ്പെടുത്തുന്നു.കൂടുതൽ കെട്ടിടങ്ങളും ചരല്ക്കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചവയാണ്‌. മറ്റ് കെട്ടിടങ്ങൾ മിനുസമുള്ള കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നു.

അത്യാകർഷകമായ രാജ സ്മാരക മണ്ഡപങ്ങൾ പ്രധാനമായും രണ്ട് വിഭാഗത്തില്പ്പെടുന്നു.സമ്മ(samma)(1352-1520),ടർഖാൻ(1556-1592).നാല്‌ ചരിത്ര കാലഘട്ടത്തിലെ നിർമ്മാണ്‌ ശൈലികൾ സമ്മ,അർഘൂൻ,ടർഖാൻ,മുഗൾ എന്നിവയാണ്‌.

  1. www.bookrags.com
  2. Historical Monuments at Makli, Thatta UNESCO World Heritage Centre. Retrieved 10 February 2011
  3. Lari, Suhail Z. and Lari, Yasmeen, The jewel of Sindh; Samma monuments on Makli Hill. Heritage Foundation/Oxford University Press. Karachi, 1997.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

24°45′13″N 67°53′59″E / 24.7535°N 67.8997°E / 24.7535; 67.8997

"https://ml.wikipedia.org/w/index.php?title=മക്ലി_ഹിൽ&oldid=3992066" എന്ന താളിൽനിന്ന് ശേഖരിച്ചത്