ലോകത്തിലെ ഏറ്റവും ബൃഹത്തായ ഒരു സ്വതന്ത്ര അറബിക് ഡിജിറ്റൽ ലൈബ്രറി സോഫ്റ്റ് വെയറാണ് മക്തബതുശ്ശാമില. പുതിയ പതിപ്പിൽ അടങ്ങിയ ഗ്രന്ഥങ്ങളുടെ എണ്ണം കാൽ ലക്ഷത്തോളമാണ്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം, സാഹിത്യം എന്നിങ്ങനെ 75-ലധികം ഇനങ്ങളിലാണ് ഗ്രന്ഥങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.[1]

അൽ മക്തബത്തുശ്ശാമില
Adobe Photoshop Icon
വികസിപ്പിച്ചത്അൽ-റൌദ
Stable release
3.55 / ഏപ്രിൽ 1, 2014; 10 വർഷങ്ങൾക്ക് മുമ്പ് (2014-04-01)
Engine
  • Elasticsearch
വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows,Android
ലഭ്യമായ ഭാഷകൾഅറബിക്
അനുമതിപത്രംസ്വതന്ത്രം
വെബ്‌സൈറ്റ്www.shamela.ws

ഉള്ളടക്കം

തിരുത്തുക

145 തഫ്‌സീറുകളും സിഹാഹുസ്സിത്ത ഉൾപ്പെടെ 175 ഹദീസ് സമാഹാരങ്ങളും 130 ഹദീസ് വ്യാഖ്യാനങ്ങളും ഉണ്ട്. കൂടാതെ ഹനഫീ, മാലികി, ശാഫിഈ, ഹമ്പലി ഫിഖ്ഹി ഗ്രന്ഥങ്ങൾ, ഫത്‌വകൾ, ശൈഖ് അൽബാനി, ഇബ്‌നുൽ ഖയ്യിം, ഇബ്‌നുതൈമിയ്യ എന്നിവരുടേതടക്കം വിപുലമായ ഗ്രന്ഥശേഖരമാണ് സജ്ജീകരിക്കാനാവുന്നത്. വിജ്ഞാന ശേഖരണത്തിലും അതിന്റെ വ്യാപനത്തിലും അറബികളുടെ പൂർവ്വകാല സംഭാവനകളുടെ തുടർച്ചയാണ് അറബിയിൽ ലഭ്യമായിട്ടുള്ള മുഴുവൻ പ്രാമാണിക ഗ്രന്ഥങ്ങളുടെയും ചടുലമായ ഡോക്യുമെന്റേഷൻ.

പതിപ്പുകള്

തിരുത്തുക

വിന്ഡോസ്, ഐപാഡ്, ആന്ഡ്രോയ്ഡ് പതിപ്പുകള് ലഭ്യമാണ്.

 
മക്തബതുശ്ശാമിലയുടെ ഹോം പേജ്
  1. "അൽ മക്തബതുശ്ശാമില". www.prabodhanam.net. Archived from the original on 2022-05-16. Retrieved 16 ഏപ്രിൽ 2014. {{cite news}}: |first= missing |last= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മക്തബതുശ്ശാമില&oldid=3984795" എന്ന താളിൽനിന്ന് ശേഖരിച്ചത്