ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമയ ഗോപുരമായ സൗദി അറേബ്യയിലെ മക്ക റോയൽ വാച്ച് ടവർ കേന്ദ്രീകരിച്ച് മുസ്‌ലിം ലോകം അവലംബിക്കുന്നതാണ് മക്ക സമയം[1].

മക്ക ക്ലോക്ക്

തിരുത്തുക

മക്കയിലെ മസ്ജിദുൽ ഹറാമിലെ എല്ലാ ബാങ്ക് വിളികളും 641 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച മക്ക ക്ളോക്കിന്റെ സ്പീക്കറിലൂടെയും സംപ്രേഷണം ചെയ്യുന്നുണ്ട്. ലേസർ രശ്മികൾ കൊണ്ട് പ്രവർത്തിക്കുന്ന ക്ളോക്കിന്റെ വെള്ള, പച്ച, കറുപ്പ് എന്നീ നിറങ്ങളിലുള്ള പ്രതലത്തിൽ നിന്ന് നമസ്കാര സമയം അറിയിക്കുന്നത് പ്രത്യേക രശ്മികൾ പുറത്തുവരും. അൽജസീറാ ടെലിവിഷൻ മക്കാ സമയമാണ് മുഖ്യമായി അവലംബിക്കുന്നത്[2].

"https://ml.wikipedia.org/w/index.php?title=മക്ക_സമയം&oldid=1923614" എന്ന താളിൽനിന്ന് ശേഖരിച്ചത്