ഒരു അമേരിക്കൻ വീൽചെയർ ബാസ്കറ്റ്ബോൾ, വീൽചെയർ ടെന്നീസ് കളിക്കാരിയാണ് മക്കെൻസി സോൾഡൻ (ജനനം: മെയ് 14, 1992).[1][2] 2011 2011-ലെ പാരാപൻ അമേരിക്കൻ ഗെയിംസിൽ അമേരിക്കയെ പ്രതിനിധീകരിച്ച് 2012-ലെ ലണ്ടൻ പാരാലിമ്പിക്സ് വീൽചെയർ ടെന്നീസ്[3], 2016-ലെ റിയോ പാരാലിമ്പിക്സ് വീൽചെയർ ബാസ്കറ്റ്ബോൾ[4][5] എന്നിവയിൽ രണ്ട് സ്വർണ്ണ മെഡലുകൾ നേടി, [6][7] 2013 മുതൽ യുഎസ് വനിതാ വീൽചെയർ ബാസ്കറ്റ്ബോൾ ടീമിനായി കളിച്ചു.[8]

മക്കെൻസി സോൾഡാൻ
വ്യക്തിവിവരങ്ങൾ
ദേശീയത അമേരിക്കൻ ഐക്യനാടുകൾ
ജനനം (1992-05-14) മേയ് 14, 1992  (31 വയസ്സ്)
സജിനാവ്, മിഷിഗൺ
ഉയരം5 ft 1 in (1.55 m)
Sport

മുൻകാലജീവിതം തിരുത്തുക

മിഷിഗനിലെ സജിനാവിലാണ് സോൾഡാൻ ജനിച്ചത്.[8] 2-ാം വയസ്സിൽ സുഷുമ്‌നാ നാഡി ട്യൂമർ കാരണം അവരുടെ കാലുകളുടെ ചലനം നഷ്ടപ്പെട്ടു.[2][9] പതിനെട്ടാം വയസ്സിൽ ലൂയിസ്‌വില്ലിലെ ക്രിസ്റ്റ്യൻ അക്കാദമിയിൽ നിന്ന് ബിരുദം നേടി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ജൂനിയർ വീൽചെയർ ടെന്നീസ് ടീമിലെ മികച്ച റാങ്കുകാരിയായിരുന്നു. വനിതാ ഡിവിഷന്റെ ഒന്നാം നമ്പർ കളിക്കാരി കൂടിയായിരുന്നു അവർ.[10] 2010 ൽ, ബാസ്കറ്റ്ബോളിനോടുള്ള അഭിനിവേശം കാരണം അലബാമ സർവകലാശാലയുടെ വീൽചെയർ ബാസ്കറ്റ്ബോൾ ടീമിൽ ഒപ്പുവെച്ചു. അവിടെ മറ്റൊരു ദേശീയ ഒന്നാം റാങ്ക് നേടി.

കരിയർ തിരുത്തുക

2011 ഒക്ടോബർ അവസാനത്തിൽ, പരപൻ അമേരിക്കൻ ഗെയിംസിന് യോഗ്യത നേടാൻ കഴിയുമെന്ന് അവർക്ക് ഒരു ഫോൺ കോൾ ലഭിച്ചു.[10] സോൾഡൻ പോകാൻ തീരുമാനിക്കുകയും സിംഗിൾസിനും ഡബിൾസിനുമായി 2 സ്വർണ്ണ മെഡലുകൾ നേടുകയും ചെയ്തു.[2] ആ മെഡലുകൾ നേടിയതിനു പുറമേ കോച്ച് നൽകിയ ഒരു അമേരിക്കൻ പതാകയും അവർ വഹിച്ചു.[10]

സ്വകാര്യ ജീവിതം തിരുത്തുക

നിലവിൽ അലബാമയിലെ ടസ്കലോസയിലാണ് സോൾഡൻ താമസിക്കുന്നത്. അവർ ഒരു ഹോബിയായി ഗിറ്റാറും പിയാനോയും വായിക്കുന്നു. 2007-ൽ യുഎസ് അണ്ടർ 19 വീൽചെയർ ബാസ്കറ്റ്ബോൾ ടീമിൽ പങ്കെടുത്തു, 2011- ൽ യുഎസ് അണ്ടർ 25 ടീമിൽ സ്വർണ്ണ മെഡൽ നേടി. അതേ വർഷം, കൊളീജിയറ്റ് നാഷണൽ വീൽചെയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ അംഗമായിരുന്ന മക്കെൻസി അവിടെ അലബാമ സർവകലാശാലയെ പ്രതിനിധീകരിച്ചു.[11] 2016-ൽ അവർ മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടി.[8]

അവലംബം തിരുത്തുക

 1. "Mackenzie Soldan: "Everyone was Cheering!"". PBS. Retrieved 13 September 2016.
 2. 2.0 2.1 2.2 "Meet the Athletes: Mackenzie Soldan". PBS. Retrieved 13 September 2016.
 3. Clarke, Joe (June 8, 2016). "From The Hardcourt To The Hardwood: Mackenzie Soldan Vies For A Second Paralympic Games". United States Olympic Committee. Retrieved 13 September 2016.
 4. Journey, Rick (September 8, 2016). "Several Paralympians competing in Rio were trained in Alabama". WBRC. Retrieved 13 September 2016.
 5. "US women's wheelchair basketball team named for Rio". International Paralympic Committee (IPC). June 10, 2016. Retrieved 13 September 2016.
 6. Lemieux, Dave (July 11, 2016). "MI's Hunter & Soldan to RIO for Wheelchair BKB". MI Sport Online. Archived from the original on 2020-07-18. Retrieved 13 September 2016.
 7. "UA student to play tennis in 2012 Para-Olympics". Alabama Media Group. December 6, 2011. Retrieved 13 September 2016.
 8. 8.0 8.1 8.2 "NWBA Athlete of the Week - Mackenzie Soldan". National Wheelchair Basketball Association. February 3, 2016. Retrieved 13 September 2016.
 9. McCarvel, Nicholas (September 11, 2010). "American Teenager Gets a Taste of the Wheelchair Competition". The New York Times. Retrieved 13 September 2016.
 10. 10.0 10.1 10.2 "Mackenzie Soldan to compete in Paralympics". The South East Outlook. Archived from the original on 2020-07-26. Retrieved July 14, 2013.
 11. "Mackenzie Soldan". Team USA. United States Paralympic Committee. Retrieved July 14, 2013.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മക്കെൻസി_സോൾഡാൻ&oldid=3806795" എന്ന താളിൽനിന്ന് ശേഖരിച്ചത്