മക്കാ അമേരിക്കൻ ഇന്ത്യൻ ജനത

(മക്കാ അമേരിക്കൻ ഇന്ത്യൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മക്കാ വർഗ്ഗം, (/məˈkɑː/Klallammàq̓áʔa)[1] അമേരിക്കൻ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറൻ പസഫിക് പ്രദേശത്തുള്ള വാഷിങ്ടണിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ്. ആഭ്യന്തരകാര്യങ്ങളിൽ സ്വാതന്ത്യ്രം നിലനിർത്തിക്കൊണ്ട്‌ നിയമസാധുത്വം നൽകപ്പെട്ടതും (ഫെഡറലി റെക്കഗ്നൈസ്ഡ്) മക്കാ ഇന്ത്യൻ റിസർവ്വേഷനിൽ അധിവസിക്കുന്നതുമായ മക്കാ ഇന്ത്യൻ ഗോത്രസമൂഹമാണിത്.

Makah
Kwih-dich-chuh-aht (Qʷidiččaʔa·tx̌)
A Makah woman, circa 1900
Regions with significant populations
 United States (Washington)
Languages
English, Makah (survives as a second language)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Nuu-chah-nulth, Ditidaht

ഭാഷാശാസ്ത്രപരമായും വംശീയശാസ്ത്രപരമായും ഈ വർഗ്ഗക്കാർ കാനഡയിലെ വാൻകൂവർ ദ്വീപിൻറെ പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷ് കൊളംബിയയിലെ ജുവാൻ ഡി ഫുക്ക കടലിടുക്കിൽ അധിവസിക്കുന്ന നൂ-ചാഹ്-നുൽത്ത് (Nuu-chah-nulth), ഡിറ്റിഡാഹ്ത് (Ditidaht) ജനങ്ങളുമായി അടുത്തു ബന്ധമുള്ളവരാണ്.


റിസർവേഷൻ

തിരുത്തുക

ഒളിമ്പിക് അർദ്ധദ്വീപിൻറെ വടക്കു പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മക്കാ ഇന്ത്യൻ റിസർവ്വ്, മക്കാ ഇന്ത്യൻ ഗോത്രത്തിന് സ്വന്തമാണ്. ഇത് ടടൂഷ് ദ്വീപിലേയ്ക്കും വ്യാപിച്ചു കിടക്കുന്നു. ജുവാൻ ഡി ഫുക്കാ കടലിടുക്ക് പസഫിക് സമുദ്രവുമായി സന്ധിക്കുന്നതിന് സമാന്തരമായി കിടക്കുന്ന വാഷിങ്ടണിലെനിയാ ബേ” എന്ന ചെറു മുക്കുവ ഗ്രാമത്തിനു ചുറ്റുപാടുമായി മത്സ്യ ബന്ധനം നടത്തി ഇവർ ഉപജീവനം നയിക്കുന്നു

ചരിത്രം

തിരുത്തുക

കോളനിവൽക്കരണത്തിന് മുമ്പ്

തിരുത്തുക

ഇപ്പോൾ “നിയാ ബേ” എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് 3,800 വർഷങ്ങളിലധികമായി ഈ വർഗ്ഗക്കാർ അധിവസിച്ചു വരുന്നതായി പുരാവസ്തു ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇവർ ഗ്രാമവാസികളായിരുന്നു. പുരാതന മക്കാ ഇന്ത്യൻ വംശജർ ചുവന്ന സെഡാർ വൃക്ഷത്തടികൾകൊണ്ടു നിർമ്മിച്ച ഒറ്റമുറിയുള്ള വീടുകളിലായിരുന്നു വസിച്ചിരുന്നത്. ഈ വീടുകളുടെ ഭിത്തികളും വൃക്ഷത്തടി ഉപയോഗിച്ചിരുന്നു. വായുവും വെളിച്ചവും കടക്കുവാനുള്ള നിരക്കി നീക്കാവുന്ന അടപ്പുകൾ ഈ ഭിത്തികളിൽ ഘടിപ്പിച്ചിരുന്നു. സെഡാർ മരങ്ങളെ വളരെ മൂല്യമുള്ള വസ്തുവായിട്ടാണ് ഇവർ കണ്ടിരുന്നത്. വെള്ളം കടക്കാത്ത കുപ്പായങ്ങളും തൊപ്പികളും നിർമ്മിക്കുവാൻ സെഡാർ മരങ്ങളുടെ തൊലി ധാരാളമായി ഉപയോഗിച്ചിരുന്നു. സെഡാർ മരങ്ങളുടെ വേരുകൾ കൂടകളും വട്ടികളും ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്നു. മുഴുവനായുള്ള മരത്തടി കൊത്തിയെടുത്ത് ചെറുവഞ്ചികളുണ്ടാക്കി സീലുകൾ, ചാരനിറമുള്ള തിമിംഗിലങ്ങൾ, കൂനൻ തിമിംഗിലങ്ങൾ (humpback whales) എന്നിവയെ പിടിക്കുവാൻ ഉപയോഗിച്ചിരുന്നു.

മക്കാ ജനങ്ങൾ തങ്ങളുടെ ആഹാരകാര്യങ്ങൾക്ക് കൂടുതലും സമുദ്രത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. അവരുടെ ആഹാരം പ്രധാനമായും തിമിംഗിലങ്ങൾ, സീലുകൾ, മത്സ്യങ്ങൾ, നാനാജാതി ശുക്തിമത്സ്യങ്ങൾ (പുറംതോടുള്ള ജലജീവികൾ) എന്നിവയായിരുന്നു. അവർ മാൻ, എൽക്ക്, കരടി എന്നിവയെ ചുറ്റുപാടുമുള്ള വനങ്ങളിൽനിന്നു വേട്ടയാടിയിരുന്നു. കായ്കൾ, ബെറികൾ, ആഹരിക്കാവുന്ന സസ്യങ്ങൾ തുടങ്ങിയവ ശേഖരിച്ച് സ്ത്രീകൾ പുരുഷന്മാരെ ആഹാരകാര്യങ്ങളിൽ സാഹായിച്ചിരുന്നു. 

ഒസെറ്റ് വില്ലേജ് (Ozette village)

തിരുത്തുക

1834 ലെ ജപ്പാൻ കപ്പലപകടം

തിരുത്തുക

നിയാ ബേ ഉടമ്പടി (1855)

തിരുത്തുക

1855 ജനുവരി 31 ന് മക്കാ ഗോത്രക്കാരുടെ പ്രതിനിധികൾ “ട്രീറ്റി ഓഫ് നിയാ ബേ” എന്നറിയപ്പെടുന്ന ഒരു  ഉടമ്പടി യു.എസ്. ഫെഡറൽ ഗവണ്മെൻറുമായി ഒപ്പുവയ്ക്കാൻ നിർബന്ധിതമായി. ഈ ഉടമ്പടി പ്രകാരം മക്കാ വർഗ്ഗക്കാർ പരമ്പരാഗതമായി കൈവശം വച്ചിരുന്ന ഭൂമി യു.എസ്. ഗവൺമെൻറിന് അടിയറ വച്ചു. തൽഫലമായി ഒരു മക്കാ ഇന്ത്യൻ റിസർവേഷൻ ക്ലാല്ലാം കൌണ്ടിയിൽ നിലവിൽ വന്നു (അക്ഷാംശ രേഖാംശങ്ങൾ : 48°19′20″N 124°37′57″W) ഈ ഉടമ്പടിയനുസരിച്ച് റിസർവേഷൻ പ്രദേശത്ത് ഇക്കൂട്ടർക്ക് തിമിംഗിലങ്ങൾ, സീലുകൾ എന്നിവയെ വേട്ടയാടുവാനുള്ള അനുവാദം ലഭിച്ചു. ഈ ഉടമ്പടിയനുസരിച്ച് ഈ വർഗ്ഗക്കാർക്ക് തങ്ങളുടെ ഭാക്ഷയായ മക്കാ ഭാക്ഷ ഉപയോഗിക്കാനുള്ള അനുമതി ഇല്ലാതായി.  അതുപോലെ തന്നെ മക്കാ വർഗ്ഗക്കാർക്ക് “സാലിഷ്” എന്ന പുതുനാമം ചാർത്തപ്പെട്ടു.  

നാടൻ ഭാഷയായ മക്കാ തദ്ദേശവാസികൾ യൂറോപ്യാന്മാർ കോളനികൾ സ്ഥാപിക്കുന്ന കാലത്ത്  വ്യാപകമായി ഉപയോഗിച്ചിരുന്നു. ഒന്നാം ഭാക്ഷയായി ഉപയോഗിക്കുന്നതിനുള്ള ചില നിയന്ത്രണങ്ങളുടെ ഫലമായും ഈ ഭാക്ഷ ഒഴുക്കായി സംസാരിച്ചിരുന്ന അവസാനത്തെയാൾ മരണമടഞ്ഞതോടും കൂടി 2002 മുതൽ ഈ ഭാക്ഷ മൃതമായിത്തീർന്നു. എന്നിരുന്നാലും ഇതൊരു രണ്ടാം ഭാക്ഷയായി അവശേഷിക്കുന്നു. മക്കാ ഗോത്രക്കാർ ഈ ഭാക്ഷയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സമുദായത്തിലെ ചെറിയ കുട്ടികളെ ഈ ഭാക്ഷ പരിചയപ്പെടുത്തുവാനുള്ള നഴ്സറി വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്