മംതാസ് സംഘമിത

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ഒരു ഫിസിഷ്യനും ഇന്ത്യൻ രാഷ്ട്രീയക്കാരിയുമാണ് മംതാസ് സംഘമിത. പശ്ചിമ ബംഗാളിലെ ബർധമാൻ-ദുർഗാപൂരിൽ നിന്ന് (ലോക്‌സഭാ മണ്ഡലം) പതിനാറാം ലോക്‌സഭയിലേക്ക് അവർ പാർലമെന്റ് അംഗമായിരുന്നു . 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അവർ വിജയിച്ചു.[1]

Dr. Mamtaz Sanghamita
Member of Parliament, Lok Sabha
ഓഫീസിൽ
May 2014 – May 2019
മുൻഗാമിSaidul Haque
പിൻഗാമിS. S. Ahluwalia
മണ്ഡലംBardhaman-Durgapur
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-01-16) 16 ജനുവരി 1946  (78 വയസ്സ്)
രാഷ്ട്രീയ കക്ഷിTrinamool Congress
പങ്കാളിNurey Alam Chowdhury
മാതാപിതാക്കൾsSyed Abdul Mansur Habibullah (father)
Maqsuda Khatun (mother)
തൊഴിൽMedical Practitioner/ Professor

പശ്ചിമ ബംഗാൾ നിയമസഭയുടെ മുൻ സ്പീക്കറും മുൻ നിയമമന്ത്രിയുമായിരുന്ന പരേതനായ സയ്യിദ് അബ്ദുൾ മൻസൂർ ഹബീബുള്ളയുടെയും വിദ്യാഭ്യാസ വിചക്ഷണനായിരുന്ന മഖ്‌സൂദ ഖാട്ടൂണിന്റെയും മകളാണ് മംതാസ് സംഘമിത.[2][3]

തൊഴിൽപരമായി ഗൈനക്കോളജിസ്റ്റായ അവർ കൽക്കട്ട മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു.[4]

ആദ്യകാലജീവിതം

തിരുത്തുക

ബർധമാനിലെ മുനിസിപ്പൽ ഗേൾസ് സ്കൂളിലും കൊൽക്കത്തയിലെ ബ്രഹ്മോ ബാലിക ശിക്ഷാലയത്തിലും പഠിച്ച അവർ അവിടെ നിന്ന് നാല് വിഷയങ്ങളിൽ ഒന്നാം ഡിവിഷൻ ലെറ്റർ നേടി വിജയിച്ചു. അവർ ബെഥൂൺ കോളേജിൽ നിന്ന് പ്രീ-മെഡിക്കൽ പൂർത്തിയാക്കി. 1968ൽ കൊൽക്കത്ത മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായി. ഇതിനെത്തുടർന്ന് 1970- ൽ കൽക്കട്ട സർവകലാശാലയിൽ നിന്ന് ഡിജിഒയും ഡൽഹി സർവകലാശാലയിൽ നിന്ന് എംഡിയും (ഒടിജി) ലഭിച്ചു. ഉപരിപഠനത്തിനായി അവർ യുകെയിലേക്ക് പോയി.[5] She went to UK for higher studies.[3]

  1. "Constituencywise-All Candidates". Archived from the original on 2020-09-04. Retrieved 17 May 2014.
  2. Siddiqui, Kanchan (6 March 2014). "Habibulla daughter challenges CPM MP". Trinamul fields controversial physician to uproot stalwart. The Statesman, 7 March 2014. Retrieved 11 June 2014.
  3. 3.0 3.1 "Prof. (Dr.) Mumtaz Sanghamita". Calcutta Yellow Pages. Retrieved 12 June 2014.
  4. "Lok Sabha Elections 2014 – Know Your Candidates". Dr. Mumtaz Sanghamita. All India Trinamool Congress. Archived from the original on 25 June 2014. Retrieved 11 June 2014.
  5. MyNeta link
"https://ml.wikipedia.org/w/index.php?title=മംതാസ്_സംഘമിത&oldid=3842854" എന്ന താളിൽനിന്ന് ശേഖരിച്ചത്