മാങ്ക (കോമിക്)
(മംഗ (കോമിക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
19- നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ഒരു ജപ്പാനിൽ ഉരുത്തിരിഞ്ഞ ഒരു തനതായ ശൈലിയിൽ സൃഷ്ടിക്കപ്പെടുന്ന ചിത്രകഥകളയാണ് മൻഗ(Eng: Manga; Jap: 漫画?) എന്ന് പറയുക. ജപ്പാനിലെ എല്ലാ പ്രായക്കാരും മാങ്ക വായിക്കാറുണ്ട്. പിൽക്കാലങ്ങളിൽ മാങ്ക മറ്റു ഭാഷകളിലും പ്രസിദ്ധീകരിച്ചു തുടങ്ങി. ജപ്പാനിലെ പബ്ലിഷിങ്ങ് വ്യവസായത്തിന്റെ ഒരു പ്രധാന ഭാഗമാണ് മാങ്ക.[1] 2009 ൽ ജപ്പാനിൽ മാത്രം മാങ്ക പബ്ലിക്കേഷനുകളുടെ അഞ്ചര ബില്യൺ (550 കോടി) ഡോളറിന്റെ കച്ചവടം നടന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജപ്പാനിനു പുറത്തും മാങ്ക ആസ്വാദകർ വളരെയേറെയുണ്ട്. 2008 ൽ അമേരിക്കയിലും, കാനഡയിലും കൂടി ചേർത്ത് 175 മില്യൺ (17.5 കോടി) ഡോളറിന്റെ മാങ്ക പ്രസാധനങ്ങളുടെ കച്ചവടം നടന്നിട്ടുണ്ട്. കേരളത്തിലും നഗരങ്ങളിൽ കുട്ടികളുടെ ഇടയിൽ മാങ്ക ആസ്വാദകരുണ്ട്. [2][3][4]
അവലംബം
തിരുത്തുക- ↑ Allison, Anne (2000). "Sailor Moon: Japanese superheroes for global girls". In Craig, Timothy J.. Japan Pop! Inside the World of Japanese Popular Culture. Armonk, New York: M.E. Sharpe. ISBN 978-0-7656-0561-0.
- ↑ Saira Syed (2011-08-18). "Comic giants battle for readers". BBC News. BBC. Retrieved 2012-03-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-30. Retrieved 2013-01-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-01. Retrieved 2013-01-21.