മദ്ധ്യ ഏഷ്യയിൽ 37°46′-53°08′ വടക്കേ അക്ഷാംശങ്ങൾക്കിടയിലും 87°40′-122°15′ കിഴക്കേ രേഖാംശങ്ങൾക്കിടയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു പീഠഭൂമിയാൺ* മംഗോളിയൻ പീഠഭൂമി 3,200,000 ച. �കിലോ�ീ. (1,200,000 ച മൈ) വിസ്തീർണ്ണമുള്ള ഈ പീഠഭൂമി കിഴക്ക് ഹിങാൻ തെക്ക് യിൻ പടിഞ്ഞാറ് അൽടായി വടക്ക് സയാൻ ഖെന്റീ എന്നീ മലനിരകൾക്കിടയിലായി സ്ഥിതിചെയ്യുന്നു.[1] ഗോബി മരുഭൂമിയും വരണ്ട സ്റ്റെപ് പ്രദേശങ്ങളുമാൺ* മംഗോളിയൻ പീഠഭൂമിയിൽ ഉൾക്കൊള്ളുന്നത്. സമുദ്രനിരപ്പിൽനിന്നും ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന. ഈ പീഠഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലം ഹുലുൻബൂയിരും (Hulunbuir) ഏറ്റവും ഉയരം കൂടിയ സ്ഥലം അൽടായിയുമാകുന്നു.[1] മംഗോളിയൻ പീഠഭൂമി മംഗോളിയ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലായി കിടക്കുന്നു.

മംഗോളിയൻ പീഠഭൂമി
Traditional Chinese蒙古高原
Simplified Chinese蒙古高原
  1. 1.0 1.1 Zhang, Xueyan; Hu, Yunfeng; Zhuang, Dafang; Qi, Yongqing; Ma, Xin (2009). "NDVI spatial pattern and its differentiation on the Mongolian Plateau". Journal of Geographical Sciences. 19 (4). Springer-Verlag: 405. doi:10.1007/s11442-009-0403-7.
"https://ml.wikipedia.org/w/index.php?title=മംഗോളിയൻ_പീഠഭൂമി&oldid=3666159" എന്ന താളിൽനിന്ന് ശേഖരിച്ചത്