മംഗലാപുരം - ചെന്നൈ മെയിൽ
മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം മുതൽ ചെന്നൈ സെൻട്രൽ തീവണ്ടി നിലയം വരെ പോകുന്ന ദിവസേനയുള്ള സൂപ്പർ ഫാസ്റ്റ് മെയിൽ തീവണ്ടിയാണ് മംഗലാപുരം - ചെന്നൈ മെയിൽ. ചെന്നൈയിൽ നിന്നും സേലം, പോത്തനൂർ, ഷൊറണൂർ ജങ്ക്ഷൻ വഴി മംഗലാപുരത്തേക്ക് ദിവസേന സർവ്വീസ് നടത്തുന്നു. ദക്ഷിണ റെയിൽവേയിലെ ആദ്യകാല തീവണ്ടികളിൽ ഇന്നും ഓടിക്കൊണ്ടിരിക്കുന്ന സർവ്വീസുകളിൽ ഒന്നാണിത്.
മംഗലാപുരം - ചെന്നൈ മെയിൽ | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | Mail Train | ||||
സഞ്ചരിക്കുന്ന സ്ഥലങ്ങൾ | തമിഴ്നാട്, കേരളം, കർണാടക | ||||
ആദ്യമായി ഓടിയത് | July 1, 1867 [1] | ||||
നിലവിൽ നിയന്ത്രിക്കുന്നത് | ഇന്ത്യൻ റെയിൽവേ | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | ചെന്നൈ സെൻട്രൽ തീവണ്ടി നിലയം | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | മംഗലാപുരം സെൻട്രൽ | ||||
സഞ്ചരിക്കുന്ന ദൂരം | 901 കി.മീ (2,956,000 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 16 മണിക്കൂർ | ||||
സർവ്വീസ് നടത്തുന്ന രീതി | ദിവസേന | ||||
ട്രെയിൻ നമ്പർ | 12601/12602 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | Second AC, Third AC, Sleeper Class, General Unreserved | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | Yes | ||||
സ്ഥല നിരീക്ഷണ സൗകര്യം | Large windows | ||||
സാങ്കേതികം | |||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 55 km/h (34 mph) average with halts, 120 km/h (75 mph) maximum | ||||
|
ചരിത്രം
തിരുത്തുകചെന്നൈയിലെ റോയാപുരം മുതൽ ഓൾഡ് കോയമ്പത്തൂർ (ഇപ്പോൾ പോത്തന്നൂർ) വഴി കോഴിക്കോട് ബേപ്പൂരിനടുത്തുള്ള ചാലിയം വരെ (01UP / 02DOWN) മെയിൽ ആയി ഓടിത്തുടങ്ങി.