മംഗലാപുരം ഓട്
ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു മേൽക്കൂര മേയുന്ന ഓടാണ് മാംഗ്ലൂർ റൂഫിങ് ടൈൽസ് അഥവാ മംഗലാപുരം ഓട്[1]. സ്പാനിഷ്, ഇറ്റാലിയൻ വാസ്തുവിദ്യാ ശൈലികളുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ടൈലുകൾ 1860-ൽ മാംഗ്ലൂരിലെ ജർമ്മൻ മിഷണറിമാർ ഇന്ത്യയിലെത്തിച്ചു.[1]. കളിമണ്ണിൽ നിന്നും നിർമ്മിച്ചെടുക്കുന്ന ഈ ഓട് അതിവേഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അയൽനാടുകളിലും പ്രചരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് മേൽക്കൂരയ്ക്കായി നിർദ്ദേശിക്കപ്പെട്ടിരുന്നത് മാംഗ്‌ളൂർ ഓടുകളായിരുന്നു[അവലംബം ആവശ്യമാണ്].[2][3]