ഭൗസാഹബ് മാരുതി തലേക്കറുടെ ശിരച്ഛേദം
2000 ഫെബ്രുവരി 27നാണ് പാകിസ്താനി സൈനികരും ഇല്യാസ് കശ്മീരി എന്നയാളുടെ നേതൃത്വത്തിൽ പന്ത്രണ്ടിലധികം ഹുജി തീവ്രവാദികളും ചേർന്ന സംഘം ഭൗസാഹബ് മാരുതി തലേക്കർ എന്ന ഇന്ത്യൻ സൈനികന്റെ ശിരച്ഛേദം നടത്തിയത്.[1][2] ജമ്മു കശ്മീരിലെ രജൗറി ജില്ലയിലാണ് ഇത് നടന്നത്. തലേക്കർ ഡ്യൂട്ടിയിലുണ്ടായിരുന്ന അശോക് ലിസണിംഗ് പോസ്റ്റ് മൂന്ന് പാകിസ്താനി പോസ്റ്റുകളാൽ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങളുടെ മറവിലാണ് ഒരു വലിയ സംഘം ഈ പോസ്റ്റ് ആക്രമിച്ചത്. അവിടെയുണ്ടായിരുന്ന മറാത്ത ലൈറ്റ് ഇൻഫൻട്രിയിലെ ഏഴ് സൈനികരും കൊല്ലപ്പെട്ടു.[3] തലേക്കറുടെ ശിരസ്സ് അക്രമികൾ പാകിസ്താനിലേയ്ക്ക് കൊണ്ടുപോയി.[4] ശിരസ്സുമായി നിൽക്കുന്ന ഇല്യാസ് കശ്മീരിയുടെ ചിത്രം പാകിസ്താനി പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.[5]
References
തിരുത്തുക- ↑ Joseph, Josy (5 June 2011). "Col faced CoI after Ilyas Kashmiri attack". The Times of India. Retrieved 30 September 2016.
- ↑ Raghavan, Ranjani (23 September 2009). "Dead sepoy's village doesn't know his killer is killed in Pakistan". The Indian Express. Retrieved 30 September 2016.
- ↑ Joseph, Josy (10 January 2013). "Pak cross-LoC raid: Brutality similar to 2000 strike by Ilyas Kashmiri". The Times of India. Retrieved 30 September 2016.
- ↑ Pubby, Manu (22 September 2009). "24-yr-old sepoy was beheaded in 2000 LoC raid". The Indian Express. Retrieved 30 September 2016.
- ↑ Swami, Praveen (11 June 2011). "Pakistan's Kashmiri problem". The Hindu. Retrieved 30 September 2016.