ഭൗമ മണിക്കൂർ
കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂർ (Earth Hour) എന്നറിയപ്പെടുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എർത്ത് അവർ അഥവാ ഭൗമ മണിക്കൂർ യജ്ഞത്തിന്റെ ലക്ഷ്യം.
ഭൗമ മണിക്കൂർ ആചരണം വിവിധ വർഷങ്ങളിൽ
തിരുത്തുക2004-ൽ ചെറിയ തോതിൽ ആരംഭിച്ച ഭൗമ മണിക്കൂർ ആചരണം 2006 മുതലാണ് ഒരു മണിക്കൂർ നേരം ഭൂമിയിലെ ലൈറ്റുകൾ അണച്ചു ഭൂമിയെ സംരക്ഷിക്കാനായി ഒത്തുചേരുക എന്ന തലത്തിലേക്ക് എത്തിയത്.
2007
തിരുത്തുക2007-ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഭൗമ മണിക്കൂർ ആചരണം മുതലാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ¨ ആഘോഷ പരിപാടികൾ കടന്നു വന്നത്.[1] അന്ന് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകൾ ഒരു മണിക്കൂർ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായ സ്ഥാപനങ്ങളും ഭൗമ മണിക്കൂർ ആചരിച്ചു. 10% ഊർജ്ജമാണ് അന്നവിടെ ലാഭിച്ചതായി കണ്ടെത്തിയത്.
2008
തിരുത്തുകലോകമെമ്പാടും 35 രാജ്യങ്ങളിൽ ദശലക്ഷം ആൾക്കാർ ഭൗമ മണിക്കൂർ പരിപാടിയിൽ പങ്കെടുത്തു.
2009
തിരുത്തുക88 രാജ്യങ്ങളിലെ 4000 നഗരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
2010
തിരുത്തുക125 രാജ്യങ്ങളിലായി ആയിരക്കണക്കിന് നഗരങ്ങൾ പങ്കെടുത്തു.
2011
തിരുത്തുകമാർച്ച് 26 ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂർ. എല്ലാവരും,ആ സമയത്ത് ഒരു മണിക്കൂർ വൈദ്യുത വിളക്കുകൾ അണക്കുന്നതിനൊപ്പം അവരവരുടെ ജീവിതരീതികളിൽ കുറഞ്ഞ കാർബൺ സ്ഫുരണം എന്ന ശാശ്വതമായ മാറ്റം വരുത്തുവാനും ആഹ്വാനം ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമായി 135 രാജ്യങ്ങളിലെ 5251 നഗരങ്ങളിലെ രണ്ടു കോടിയോളം ജനങ്ങൾ പങ്കെടുത്തു.
2012
തിരുത്തുകമാർച്ച് 31 ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെയാണ് 2012-ലെ ഭൗമ മണിക്കൂർ. 'ഐ വിൽ ഇഫ് യു വിൽ' എന്നതാണ് 2012-ലെ ഭൗമ മണിക്കൂറിന്റെ പ്രചാരണ മുദ്രാവാക്യം.
ഇന്ത്യയിൽ
തിരുത്തുക2009 മുതലാണ് ഇന്ത്യ ഭൗമ മണിക്കൂർ ആചരണത്തിൽ പങ്കാളികളാകാൻ തുടങ്ങിയത്.[2] ഒരു മണിക്കൂർ അവർ ലൈറ്റുകൾ അണച്ചതിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനായെന്നും കണക്കുകൾ പറയുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യയിൽ ഭൗമ മണിക്കൂർ ആചരണത്തിന് വൻ പ്രചാരം സിദ്ധിച്ചു. ഇന്ത്യയിലെ 130 നഗരങ്ങളിലും ഒട്ടേറെ ഗ്രാമങ്ങളിലുമായി ലക്ഷക്കണക്കിനു ജനങ്ങൾ ലൈറ്റുകൾ അണച്ച് ഈ സന്നദ്ധയജ്ഞത്തിൽ പങ്കെടുത്തുതായാണു കണക്കുകൾ. സച്ചിൻ തെണ്ടുൽക്കറാണ് ഈ വർഷത്തെ ഇന്ത്യയുടെ ഭൗമ മണിക്കൂർ ആഘോഷങ്ങളുടെ അംബാസിഡർ.[2]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-02. Retrieved 2010-05-09.
- ↑ 2.0 2.1 "ഭൂമിക്കായ് ഒരു മണിക്കൂർ". മലയാള മനോരമ. മാർച്ച് 31, 2012. Retrieved മാർച്ച് 31, 2012.[പ്രവർത്തിക്കാത്ത കണ്ണി]