വളരെ അപൂർവ്വമായിമാത്രം കാണപ്പെടുന്ന ജേം കോശ മുഴകൾ ആണ് ഭ്രൂണാർബുദം അഥവാ എംബ്രിയോണൽ കാർസിനോമ. അണ്ഡാശയത്തിലോ വൃഷണത്തിലോ ഇത് കാണപ്പെടൂന്നു. ഇംഗ്ലീഷ്: Embryonal carcinoma

Embryonal carcinoma
Micrograph of an embryonal carcinoma showing its typical features – prominent nucleoli, marked nuclear atypia, necrosis, and nuclear overlap. H&E stain.
സ്പെഷ്യാലിറ്റിUrology, gynecology

ലക്ഷണങ്ങളും സൂചനകളും

തിരുത്തുക

അവതരണ സവിശേഷതകൾ ചില സന്ദർഭങ്ങളിൽ സ്പഷ്ടമായ വൃഷണ പിണ്ഡമോ അസമമായ വൃഷണ വിപുലീകരണമോ ആകാം. വൃഷണത്തിൽ സ്പഷ്ടമായ മുഴകളൊന്നുമില്ലാതെ, വ്യാപകമായ മെറ്റാസ്റ്റെയ്‌സുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളായും സൂചനയായും മുഴകൾ പ്രത്യക്ഷപ്പെടാം.ഭ്രൂണ കാൻസറുമായി ബന്ധപ്പെട്ട ക്ലിനിക്കൽ സവിശേഷതകളിൽ നടുവേദന, ശ്വാസതടസ്സം, ചുമ, രക്തം തുപ്പുക, രക്തം ഛർദ്ദിക്കുകം , ന്യൂറോളജിക്കൽ അസാധാരണതകൾ എന്നിവ ഉൾപ്പെടാം.[1]

ശുദ്ധമായ ഭ്രൂണാർബുദം ഉള്ള പുരുഷന്മാർക്ക് അവരുടെ രക്തത്തിലെ ഘടകത്തിൽ പ്രോട്ടീൻ ആൽഫ-ഫെറ്റോപ്രോട്ടീൻ സാധാരണ അളവിൽ ആയിരിക്കും ഉണ്ടാകുക. ആൽഫ-ഫെറ്റോപ്രോട്ടീന്റെ ഉയർന്ന അളവ് കണ്ടെത്തുന്നത് യോക്ക് സാക്ക് ട്യൂമർ ഉള്ള ഒരു മിക്സഡ് ജെം സെൽ ട്യൂമറിനെ കൂടുതൽ സൂചിപ്പിക്കുന്നു.[2]

റഫറൻസുകൾ

തിരുത്തുക
  1. Klatt EC, Kumar V (2000). Robbins Review of Pathology. Philadelphia, Pa: WB Saunders Co. p. 300.
  2. Kao CS, Ulbright TM, Young RH, Idrees MT (May 2014). "Testicular embryonal carcinoma: a morphologic study of 180 cases highlighting unusual and unemphasized aspects". The American Journal of Surgical Pathology. 38 (5): 689–697. doi:10.1097/PAS.0000000000000171. PMID 24503753. S2CID 36027432.
"https://ml.wikipedia.org/w/index.php?title=ഭ്രൂണാർബുദം&oldid=3941641" എന്ന താളിൽനിന്ന് ശേഖരിച്ചത്