മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി ബ്രിട്ടനിലെ മാടുകളെ പിടികൂടിയ രോഗമാണ് ഭ്രാന്തിപ്പശുരോഗം(Mad cow Disease).ബൊവൈൻ സ്പോഞ്ചിഫോം എൻസഫലോപതി (BSE) എന്നറിയപ്പെടുന്ന ഈ രോഗം ബാധിക്കുന്ന മാടുകളുടെ തലച്ചോർ തുളവീണ് ദ്രവിച്ച്, മാടുകൾ വെകിളിയെടുത്ത് ചാവുകയാണ് ചെയ്യുക.

ഭ്രാന്തിപ്പശുരോഗം ബാധിച്ച ഒരു പശു - സ്വന്തം കാലിൽ എണീറ്റു നിൽക്കാൻ സാധിക്കാതിരിക്കുക എന്നത് ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്

മനുഷ്യനിൽ രോഗത്തിന്റെ പ്രഭാവം തിരുത്തുക

ഈ രോഗത്തിന്റെ മനുഷ്യ വകഭേദമാണ് ക്രൂസ്ഫെൽറ്റ് ജേക്കബ് രോഗം(CJD).ജനിതകവൈകല്യം മൂലം ലക്ഷങ്ങളിലൊരാളെമാത്രം ബാ‍ധിക്കുന്ന ഈ മാരകരോഗത്തിന്റെ പുതിയൊരു ജനിതക വകഭേദം , ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടുകളുടെ മാംസം കഴിക്കുകവഴി മനുഷ്യനെ ബാധിക്കാനാരംഭിച്ചതാണ് പുതിയൊരു പകർച്ചവ്യാധിയായി മാറിയത്.വേരിയന്റ് ക്രൂസ്ഫെൽറ്റ് ജേക്കബ് രോഗം(VCJD) എന്നു പേരു നൽകിയിട്ടുള്ള ഈ മാരകരോഗം ആദ്യമായി ബ്രിട്ടനിൽ പ്രത്യക്ഷപ്പെട്ടത് 1996 ലാണ്. തലച്ചോർ ദ്രവിച്ച് തുളവീണ് രോഗി മരിക്കാൻ ഇടയാക്കുന്ന ഈ രോഗം വൈദ്യശാസ്ത്രത്തിന് ഇപ്പോളും വെല്ലുവിളിയാണ്.1996 -2002 കാലത്ത് 129 കേസുകൾ ബ്രിട്ടനിൽ സ്ഥിരീകരിച്ചിട്ടുണ്ട്.രോഗാണുക്കളല്ല രോഗകാരി എന്നതാണ് ഈ ആരോഗ്യപ്രശ്നത്തിന്റെ പ്രത്യേകത.പ്രയോണുകൾ എന്നറിയപ്പെടുന്ന വികല പ്രോട്ടീനുകളാണ് രോഗം പകരാനിടയാക്കുന്നത്.അതിനാൽ,മാംസം വേവിച്ചുകഴിച്ചാലും രോഗബാധ തടയാനാവില്ല

അവലംബം തിരുത്തുക

മാതൃഭൂമി ഹരിശ്രീ

"https://ml.wikipedia.org/w/index.php?title=ഭ്രാന്തിപ്പശുരോഗം&oldid=1715746" എന്ന താളിൽനിന്ന് ശേഖരിച്ചത്