ഭ്രമകല്പനകളെ സാധൂകരിക്കും വിധമുള്ള പ്രതിപാദ്യ വിഷയം, പ്രമേയം, ശൈലി എന്നിവയിലൂന്നി എഴുതപ്പെട്ട രചനകളെ ഭ്രമാത്മക സാഹിത്യമായി പരിഗണിക്കുന്നു. ചരിത്രപരമായി, ഭ്രമകല്പനയിലൂന്നി രചിക്കപ്പെട്ട കൃതികളെല്ലാം തന്നെ എഴുത്തിനു പ്രാമുഖ്യം നൽകുന്ന, സാഹിത്യ കൃതികളാണ്. പക്ഷെ, 1960 കൾ മുതലിങ്ങോട്ട്‌ ആധുനിക കലാരൂപങ്ങളായ സിനിമ, റ്റെലിവിഷൻ പരിപാടികൾ, സചിത്ര നോവലുകൾ (Graphic Novels), വീഡിയോ ഗെയിമുകൾ എന്നിവയ്ക്കൊപ്പം സംഗീതം, ചിത്രരചന മുതലായവയും ഭ്രമകല്പനകളാധാരമായ സർഗാത്മക രചനകൾ സംഭാവന ചെയ്തിട്ടുണ്ട്. 

ചരിത്രം

തിരുത്തുക

വരമൊഴി സാഹിത്യം അല്ലെങ്കിൽ അച്ചടി സാഹിത്യത്തിന്റെ ആഗമനത്തിനു മുന്നേ തന്നെ വാമൊഴി വഴക്കങ്ങളിൽ പലതിലും മന്ത്രവാദം, ഭീകരജീവികൾ മുതലായവയെ കണ്ടെത്തുവാൻ കഴിയും. ഭ്രമാത്മക സാഹിത്യരൂപത്തിന്റെ നിർവചനങ്ങളെ സാധൂകരിക്കും പ്രകാരം, ഇന്ദ്രജാലങ്ങൾ, വിവിധ ദൈവങ്ങൾ, വീരപുരുഷന്മാർ, സാഹസികപ്രവർത്തികൾ, വിചിത്രജീവികൾ എന്നിവയാൽ നിറഞ്ഞതാണു ഹോമറുടെ ഒഡീസി.[1] മേരി ഷെല്ലി, വില്ല്യം മോറിസ്, ജോർജ്ജ് മക്ഡൊണാൾഡ് എന്നീ എഴുത്തുകാരുടെ വരവോടു കൂടി വിക്ട്ടോറിയൻ കാലഘട്ടത്തിലാണു ഭ്രമാത്മകരചനകൾ ഒരു സാഹിത്യരൂപമായി പരിണമിച്ചത്. 

ഭ്രമാത്മക സാഹിത്യത്തെ കൂടുതൽ പ്രാപ്യവും ജനപ്രിയവുമാക്കുന്നതിൽ ജെ. ആർ. ആർ. ടോൾക്കിന്റെ "ഹോബിറ്റ്" (1937), "ലോർഡ്‌ ഓഫ് ദ റിംഗ്സ്" (1954-55) എന്നീ നോവലുകൾ പങ്കു ചെറുതല്ല.    

  1. Sirangelo Maggio, Sandra; Fritsch, Valter Henrique (2011).
"https://ml.wikipedia.org/w/index.php?title=ഭ്രമാത്മക_സാഹിത്യം&oldid=2317426" എന്ന താളിൽനിന്ന് ശേഖരിച്ചത്