സർവ്വേ

(ഭൂസർവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗമോപരിതലത്തിലൊ അതിനു മുകളിലൊ താഴെയൊ ഉള്ള ബിന്ദുക്കളുടെ ആപേക്ഷികസ്ഥാനം ദൂരം,ഉയരം,കോണളവ് ഇവ കണ്ടുപിടിച്ച് നിർണ്ണയിക്കുന്ന പ്രവൃത്തിയാണ് സർവ്വേ. ഇതുകൊണ്ട് ‍ ഭൂതലത്തിന്റെ വിസ്തീർണ്ണവും ഉയരവും ആഴവും അളക്കുകയും ഭൂപടങ്ങളും, ജ്യാമിതീയ രൂപങ്ങളും വക്രങ്ങളും ഗ്രാഫുകളും ഉപയോഗിച്ച് രേഖപ്പെടുത്തി വക്കുകയും ചെയ്യുന്നു. ഭരണപരമായ ആവശ്യങ്ങൾക്കും കൃഷി, ഗൃഹനിർമ്മാണം, യാത്രാസൗകര്യങ്ങളുടെ വികസനം, തുടങ്ങി നിരവധി ആവശ്യങ്ങൾക്കും ഒഴിച്ചുകൂടനാകാത്തതാണ് സർവേ. ഇക്കാലത്ത് ഉപഗ്രഹങ്ങളും വിമാനങ്ങളും വരെ ഉപയോഗിച്ച് നടത്തിപ്പോരുന്ന സർവ്വേസംരംഭങ്ങളുടെ പരിധിയിൽപ്പെടാത്ത സ്ഥലങ്ങൾ ഇന്ന് ഭൂതലത്തിൽ ഉണ്ടായിരിക്കാനിടയില്ല.[അവലംബം ആവശ്യമാണ്]

ഇന്ത്യയിൽ സർവേ നടത്തുന്നതിനുള്ള ഔദ്യോഗികസമിതിയാണ്‌ സർവേ ഓഫ് ഇന്ത്യ.

  • ചെയിൻ സർവ്വേ
  • തിയൊഡോലയ്റ്റ് സർവ്വേ,
  • ടോട്ടൽ സ്റ്റേഷൻ സർവ്വേ,
  • പ്ലയിൻ ടേബിൾ സർവ്വേ
  • ജി.പി.എസ് സർവ്വേ
  • Compass survey
  • GPS survey

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിൽ ശാസ്ത്രീയമായ സർവ്വേ രീതികൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. ഇക്കാര്യത്തിൽ പ്രാതസ്മരണീയങ്ങളായ രണ്ട് നാമങ്ങളാണ് ലാംബ് ട്ൺ, സർ ജോർജ്ജ് എവറ്സ്റ്റ് എന്നിവരുടേത്. ഇവരുടെ പരിശ്രമങ്ങളേയും അവയുടെ ഫലങ്ങളേയും മൊത്തമായി ദി ഗ്രേറ്റ് ട്രിഗണോമെട്രിൿ സർവ്വേ എന്നു വിളിക്കുന്നു. പത്തൊമ്പതാം നൂറ്റണ്ടിൽ നടന്ന ഇതിൽ രാജ്യത്തിന്റെ തെക്കു വടക്കായി മദ്ധ്യഭാഗത്തുകൂടി ചെയിൻ സർവ്വേ നടത്തപ്പെട്ടു. പിൽക്കാലത്ത് അതിനെ ഉപജീവിച്ച് കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളിലും സർ വ്വേ നടന്നു.

ഇതിനാവശ്യമായ ഉപകരണങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ് കൊണ്ടുവന്നത്. അന്നത്തെ ഉപകരണങ്ങൾക്ക് ടൺ കണക്കിന് ഭാരമുണ്ടായിരുന്നു. അവ ആനകളുടേയും കുതിരകളുടേയും സഹായത്തോടെ മദിരാശി മുതൽ ദെഹ്റാ ദൂൺ വരെ എത്തിച്ചാണ് സർവ്വേ പരിപാടികൾ പൂർത്തിയാക്കേണ്ടി വന്നത്. വലിയ മലകളും പുഴകളുമെല്ലാം കടുത്ത പ്രതിബന്ധങ്ങൾ ഉണ്ടാക്കിയിരുന്നു. സമതലങ്ങളിൽ സർവ്വേ സ്റ്റേഷനുകളായി നിലവിലുണ്ടായിരുന്ന ക്ഷേത്രഗോപുരങ്ങൾ വരെ ഉപയോഗപ്പെടുത്തിയിരുന്നു. നാട്ടുകാരുടെ അന്ധവിശ്വാസങ്ങളും ജോലികളെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഉപകരണങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സർവ്വേ&oldid=3925814" എന്ന താളിൽനിന്ന് ശേഖരിച്ചത്