ഭൂരഹിതരില്ലാത്ത കേരളം പദ്ധതി

2013 സെപ്റ്റംബറിൽ യു.ഡി.എഫ് സർക്കാർ തുടങ്ങിയ പദ്ധതിയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി . ആദ്യഘട്ടമായി ഭൂരഹിതരായ ഒരു ലക്ഷം പേർക്ക് മൂന്നു സെൻറ് ഭൂമിവീതം നൽകുന്ന പദ്ധതിയാണിത്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. വിധവകളെയും ദുർബല വിഭാഗങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഗുണഭോക്താക്കളായി കണ്ടെത്തിയാണ് സംസ്ഥാനം പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ആറുപേർക്കുള്ള പട്ടയം ഉദ്ഘാടന ചടങ്ങിൽ കൈമാറിയിട്ടുണ്ട്. 2015 ഓടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 2,43,928 പേർക്കു ഭൂമിനൽകുകയാണ് ലക്ഷ്യം. [1]

  1. "ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് തുടക്കമായി". മാതൃഭൂമി. 2013 ഒക്ടോബർ 1. Archived from the original on 2013-10-01. Retrieved 2013 ഒക്ടോബർ 1. {{cite news}}: Check date values in: |accessdate= and |date= (help)