ഭൂമിക എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭൂമിക (വിവക്ഷകൾ) എന്ന താൾ കാണുക. ഭൂമിക (വിവക്ഷകൾ)

ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൌജന്യ കൌൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതിയാണ് ‘’‘ഭൂമിക’‘’ (En: Gender-based Violence Management Centre). ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി (En: National Rural Health Mission) യുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സേവനങ്ങൾ തിരുത്തുക

• അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സൌജന്യ വൈദ്യസഹായവും കൌൺസലിങ്ങും.

• അതിക്രമങ്ങൾക്ക് ഇരയായി ആസ്പത്രിയിൽ എത്തുന്നവരെ കണ്ടെത്തൽ, ആവശ്യമായ നടപടികൾ എടുക്കൽ.

• അതിക്രമത്തിന് ഇരയായവർക്ക് മറ്റു വകുപ്പുകളുടെ സഹായം ഉറപ്പാക്കൽ.

• ആതിക്രമത്തിന് ഇരയായവർക്ക് ആവശ്യമെങ്കിൽ സൌജന്യ നിയമസഹയവും താമസ സൌകര്യവും കൂടുതൽ ആവശ്യമെങ്കിൽ റഫറൽ സൌകര്യവും

• അതിക്രമം തടയാനുള്ള ബോധവൽക്കരണാ ക്ലാസ്സുകൾ നടത്തുക.

• ഈ വിഷയത്തിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുക.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭൂമിക_(സർക്കാർ_പദ്ധതി)&oldid=3639763" എന്ന താളിൽനിന്ന് ശേഖരിച്ചത്