സീഷെൽസിലെ അൽഡാബ്ര അറ്റോൾ, ഫ്രെഗേറ്റ് ദ്വീപ്, ഇക്വഡോറിലെ ഗാലപ്പാഗോസ് ദ്വീപുകൾ എന്നീ ഉഷ്ണമേഖല ദ്വീപുകളിൽ രണ്ട് ഗ്രൂപ്പുകളിലായി കാണപ്പെടുന്ന സവിശേഷതയാർന്ന ഒരു ഉരഗവർഗ്ഗമാണ് ഭീമൻ ആമ (Giant tortoise): (1900 കളിൾ മസ്കാരെൻ ദ്വീപുകളിലെ ജനസംഖ്യ പൂർണ്ണമായും നശിച്ചിരുന്നു.) ഈ 'ഭീമൻ ആമയ്ക്ക് 417 കി.ഗ്രാം (919 പൗണ്ട്) ഭാരം കാണപ്പെടുന്നു. ഇത് 1.3 മീറ്റർ (4 അടി 3 ഇഞ്ച്) നീളം വരെ വയ്ക്കുന്നു. ഭീമൻ ആമകൾ പ്രധാനമായും ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപുകളിലേയ്ക്ക് സഞ്ചരിക്കുന്നു. ഉദാഹരണത്തിന്, അൽഡാബ്ര അറ്റോൾ, മസ്കാരെൻ ഭീമൻ ആമകൾ മഡഗാസ്കർ ആമകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാലപ്പഗോസ് ഭീമൻ ആമകൾ ഇക്വഡോർ മെയിൻലാന്റുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ വളർച്ചയുടെ ഈ പ്രതിഭാസത്തെ ദ്വീപ് ഭീമാകാരത്വം (Island gigantism) അല്ലെങ്കിൽ ഇൻസുലാർ ഭീമാകാരത്വം (insular gigantism) എന്നാണ് വിളിക്കുന്നത്. ഒരു ദ്വീപിൽ ഒറ്റപ്പെട്ട ജീവികളുടെ വലിപ്പവും അതിന്റെ പ്രധാന ബന്ധുക്കളുമായി താരതമ്യം ചെയ്യുമ്പോൾ നാടകീയമായി വളരുന്നു. പല കാരണങ്ങളാലായിത് സംഭവിക്കുന്നു. ഇരകളുടെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന അമിതമായ സമ്മർദ്ദം, മത്സരാധിഷ്ഠിത സ്വതന്ത്ര്യം, അല്ലെങ്കിൽ ദ്വീപുകളിലെ വർദ്ധിച്ചു വരുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ എന്നിവ കാരണമാകുന്നു.[1][2]

ഭീമൻ ആമ
Aldabra giant tortoise
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genera

സ്പീഷീസുകളും ഉപജാതികളും

തിരുത്തുക

സ്പീഷീസുകളും ഉപജാതികളും

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Pritchard P. C. H. 1996 The Galapagos tortoises: nomenclatural and survival status. Lunenburg, MA: Chelonian Research Foundation in association with Conservation International and Chelonia Institute.
  2. Alexander L. Jaffe, Graham J. Slater, Michael E. Alfaro Biology Letters2011 -;DOI: 10.1098/rsbl.2010.1084.Published 26 January 2011
  • IUCN (2006). 2006 IUCN Red List of Threatened Species. <www.iucnredlist.org>. Downloaded on 20 May 2006.
  • Gerlach, J. (editor) (2014). Western Indian Ocean Tortoises: Ecology, Diversity, Evolution, Conservation, Palaeontology. Siri Scientific Press, Manchester, 352 pp, 200+ illustrations. ISBN 978-0-9929979-0-8
  • Pritchard P.C.H. (1996). The Galapagos tortoises: nomenclatural and survival status. Lunenburg, MA: Chelonian Research Foundation in association with Conservation International and Chelonia Institute.
  • Fitter, Julia; Fitter, Daniel; Hosking, David (2007). Wildlife of Galapagos (2 ed.). UK: collins. p. 256. ISBN 978-0-00-724818-6.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭീമൻ_ആമ&oldid=3806764" എന്ന താളിൽനിന്ന് ശേഖരിച്ചത്