ഭാഷാ ദീപിക
സ്കൂൾ വിദ്യാർത്ഥികൾക്കായി തിരു-കൊച്ചി സർക്കാരുകളുടെ നിർദേശ പ്രകാരം 1955-ൽ പ്രസിദ്ധീകരിച്ച ഭാഷാവ്യാകരണ ഗ്രന്ഥമാണ് ഭാഷാ ദീപിക. സ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി രചിച്ച ഈ ഗ്രന്ഥത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം പുസ്തകം പ്രൈമറി സ്കൂളുകളിലെ ഉയർന്ന ക്ലാസുകളിലേക്കും മിഡിൽ സ്കൂളുകളിലേക്കും വേണ്ടിയുള്ളതാണു്. രണ്ടാം പുസ്തകം ഹൈസ്കൂൾ ക്സാസ്സുകളിലേക്കും. ഒന്നാം പുസ്തകം ശൂരനാട്ടു കുഞ്ഞൻ പിള്ളയും രണ്ടാം പുസ്തകം ജി. ശങ്കരക്കുറുപ്പുമാണു് തയ്യാറാക്കിയിട്ടുള്ളതു്. [1]
ഒന്നാം ഭാഗം - ഉള്ളടക്കം
തിരുത്തുകരണ്ടാം ഭാഗം - ഉള്ളടക്കം
തിരുത്തുകവാക്യം, പദവിഭാഗം, വാക്യവിഭാഗം, ക്രിയ, ചിഹ്നനം, നാമം, ക്രിയാവിഭാഗം, സർവ്വനാമം, പ്രകൃതിയും പ്രത്യയവും, ലിംഗം, വചനം, വിഭക്തി, അക്ഷരമാല, വിശേഷണം, സന്ധി, സംസ്കൃത സന്ധിപ്രകരണം, പരാവർത്തനം, വാക്യവിഭാഗം, കാലം, പ്രകാരം, പ്രയോഗം, അനുപ്രയോഗം, നിഷേധം, പെരെച്ചം , വിനെയച്ചം, കേവലം , പ്രയോജകം, തദ്ധിതം, കാരകം, കൃത്തുകൾ, സംക്ഷേപണവും വിപുലനവും, സമാസം, ഉദ്ഗ്രഥനം , ശൈലികൾ, അഭികഥനവും അനുകഥനവും, ലിപിവിന്യാസം, ഭാഷാശുദ്ധി, വ്യാകൃതി, ഉപന്യാസം, ചിഹ്നനം തുടങ്ങിയവയാണ് രണ്ടാം ഭാഗത്തിൽ വിശദമാക്കുന്നത്.
അവലംബം
തിരുത്തുക- ↑ ശങ്കരക്കുറുപ്പ്, ജി (1955). ഭാഷാ ദീപിക. TRAVANCORE–COCHIN: THE GOVERNMENT OF TRAVANCORE–COCHIN. p. 8.
പുറം കണ്ണികൾ
തിരുത്തുക- ഭാഷാ ദീപിക - സായാഹ്ന പതിപ്പ്