ഭാഷാസംക്രമണ വാദം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഭാഷാ പഠനങ്ങൾ എന്ന വ്യാകരണ കൃതിയിൽ സി എൽ ആന്റണി കേരള ഭാഷയുടെ ഉത്ഭവത്തെ ക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. മൂലദ്രാവിഡ ഭാഷയിൽ നിന്നും തെലുങ്ക് കന്നഡ എന്നിവ വേർപെട്ട ശേഷം തമിഴ് മലയാളങ്ങൾക്ക് ഒരു പൂർവ്വ ഘട്ടം ഉണ്ടായിരുന്നു. ഇതിനെ പഴന്തമിഴ് എന്നാണ് അദ്ദേഹം വിളിച്ചത്. ഈ പഴത്തമിഴിൽ നിന്നാണ് മലയാളവും തമിഴും ഉണ്ടായത്. തമിഴിൽ സാഹിത്യം ഉടലെടുക്കുന്നതിന് മുൻപുള്ള ഘട്ടമാണിത്. മൂന്നാം നൂറ്റാണ്ടോടെ തമിഴിൽ സാഹിത്യം ഉണ്ടായി. ക്രിസ്തു വർഷര്ഭത്തോടെ മലനട്ടുതമിഴ് വേറെ ഭാഷയായിട്ട് രൂപപ്പെട്ടുവെന്നും അത് മലയാളമായി മാറ്റിയെന്നുമാണ് സി എൽ ആന്റണിയുടെ വാദം.സംഭാഷ തലത്തിൽ പഴന്തമിഴിൽ നിന്നും വേർപെട്ട് എങ്കിലും സാഹിത്യ ഭാഷ ചെന്തമിഴ് തന്നെ ആയിരുന്നിരിക്കാം എന്ന് അദ്ദേഹം അനുമാനിക്കുന്നു.കൊള്ളവർഷാരംത്തോടെ ചെന്തമിഴ്ലേക്ക് വ്യവഹാര ഭാഷ സംക്രമിച്ചെന്നും അദ്ദേഹം പറയുന്നു.പിന്നീട് സംസ്‌കൃത ത്തിന്റെ അക്രമണത്തിന് വിധേയമായ ഭാഷ അതിനെയും തോൽപ്പിച്ചുകൊണ്ട് സ്വാതന്ത്രമാവുകയായിരുന്നു എന്നാണ് സി എൽ ആന്റണി പറയുന്നത്.AD 9ആം നൂറ്റാണ്ട് വരെയുള്ള ഘട്ടത്തെ പരതന്ത്ര ഘട്ടമെന്നും. ഒൻപത് മുതൽ പതിനേഴു വരെ സംക്രമണ ഘട്ടമെന്നും 17 ന് ശേഷം സ്വതന്ത്ര ഘട്ടമെന്നും ഇദ്ദേഹം തിരിക്കുന്നു.