ഭാഷാരാമായണചമ്പു
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഒരു ചമ്പു കൃതിയാണ് ഭാഷാരാമായണം ചമ്പു. ഭാഷാ ചമ്പുക്കളിൽ സാഹിത്യ ഗുണപൂർണത കൊണ്ടും വലിപ്പം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന കൃതിയാണിത്. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെയുള്ള ഇരുപത് പ്രബന്ധങ്ങളാണ് രാമായണം ചമ്പുവിലുള്ളത്. രണ്ടായിരത്തോളം ശ്ലോകങ്ങളും ദണ്ഡകങ്ങളും 150-ൽപരം ഗദ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ബൃഹത് ഗ്രന്ഥത്തിൽ പുനത്തിന്റെ സൂക്ഷ്മാവലോകന ശക്തി, ഈശ്വരഭക്തി, സ്വതന്ത്രമായ ഭാവന, ഔചിത്യബോധം, മനോധർമ്മ വിലാസം എന്നിവ കാണാൻ സാധിക്കും.
"ഭാഷാചരിത്രത്തിൽ വിപുലതകൊണ്ടും വിവിധ രൂപമായ ആകർഷകതകൊണ്ടും വിശ്വോത്തരമായി പരിലസിക്കുന്ന ഭാഷാചമ്പു രാമായണംചമ്പുവാകുന്നു." (ഉള്ളൂർ - കേരള സാഹിത്യചരിത്രം)
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഭാഷാരാമായണചമ്പു, archive.org