ഭാവുറാവു കൃഷ്ണാജി ഗായൿ‌വാഡ്

ഭാവുറാവു കൃഷ്ണാജി ഗായൿ‌വാഡ്(ദാദാസാഹബ് ഗായൿ‌വാഡ് 15 ഒക്ടോബർ 1902- 29 ഡിസംബർ 1971) മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയപ്രവർത്തകനും, സാമൂഹ്യപ്രവർത്തകനും ആയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാപകാംഗവും ആയിരുന്നു. പാർലമെന്റിൽ രാജ്യസഭയിലും ലോൿസഭയിലും അംഗമായിരുന്നു. സാമൂഹ്യസേവനങ്ങൾക്കുള്ള അംഗീകാരമായിട്ട് 1968ൽ അദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു. അദ്ദേഹം അംബേദ്‌കറുടെ അനുയായിയും, സഹപ്രവർത്തകനും ആയിരുന്നു.

ഭാവുറാവു കൃഷ്ണാജി ഗായൿ‌വാഡ്

അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭാരത സർക്കാർ 2002ൽ സ്റ്റാമ്പ് (അനുസ്മരണ സ്റ്റാമ്പ്) പുറത്തിറക്കി.

മഹാരാഷ്ട്രയിലെ നാസിക്കിൽ, ഡിൻഡോരി താലൂക്കിലെ അംബേ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

അവലംബം

Kshirsagar, Ramchandra. Dalit Movement in India and its Leaders. pp. 214–217. ISBN 81-85880-43-3. "Information regarding a documentary about him".