ഭാരതീയ ക്രാന്തി ദൾ

(ഭാരതീയ ക്രാന്തി ദളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1967 ഒക്ടോബറിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചൗധരി ചരൺ സിംഹ്, ലക്നൗ പട്ടണത്തിൽ വച്ച് സ്ഥാപിച്ച രാഷ്ട്രീയകക്ഷിയാണ് ഭാരതീയ ക്രാന്തി ദൾ. ഇതൊരു കർഷക പാർട്ടിയായാണ് അറിയപ്പെട്ടിരുന്നത്. ഭാരതീയ ക്രാന്തി ദളം എന്നതിന് ഭാരതീയ വിപ്ലവ കക്ഷി എന്നാണർത്ഥം.

ഭാരതീയ ലോക ദളം

തിരുത്തുക

1974-ൽ സോഷ്യലിസ്റ്റു് പാർട്ടിയിലെ ഒരു വിഭാഗം, സ്വതന്ത്രാ പാർട്ടി, ഉത്കൽ കാങ്ഗ്രസ്സ് തുടങ്ങി ആറു് കക്ഷികളുമായി ദേശീയ തലത്തിൽ ഭാരതീയ ക്രാന്തി ദളം ലയിച്ചു് ഭാരതീയ ലോക ദളം ആയിമാറി.

"https://ml.wikipedia.org/w/index.php?title=ഭാരതീയ_ക്രാന്തി_ദൾ&oldid=2344263" എന്ന താളിൽനിന്ന് ശേഖരിച്ചത്