ഭാരതി ഉദയഭാനു
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഭാരതി കെ. ഉദയഭാനു (2 ആഗസ്റ്റ് 1913 - 23 ഏപ്രിൽ 1983). എ.പി. ഉദയഭാനുവിന്റെ സഹധർമ്മിണിയായിരുന്നു. 1960 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
ഭാരതി ഉദയഭാനു | |
---|---|
ജനനം | |
മരണം | 1983 ഏപ്രിൽ 23 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരി, രാജ്യസഭാംഗം |
ജീവിതപങ്കാളി(കൾ) | എ.പി. ഉദയഭാനു |
കുട്ടികൾ |
ജീവിതരേഖ
തിരുത്തുകവാരണപ്പിള്ളിൽ കൊച്ചുപിള്ള പണിക്കരുടെയും കോമലേഴത്ത് കൊച്ചിന്റെയും മകളാണ്. ബി.എസ്.സി ബിരുദം നേടി. കോളേജുവിദ്യാഭ്യാസം കഴിഞ്ഞ് പതിനേഴുവർഷം വീട്ടമ്മയായിരുന്ന ഭാരതി ഉദയഭാനു പാർലമെന്റ് മെമ്പറാവുന്നത് ഭർത്താവിന്റെ തീരുമാനമനുസരിച്ചാണ്. ഈ സ്ഥാനലബ്ധിക്കുള്ള തന്റെ യോഗ്യത കോൺഗ്രസ്സ് നേതാവായ ഉദയഭാനുവിന്റെ ഭാര്യ എന്നതായിരുന്നു എന്നവർ എഴുതുന്നുണ്ട്. [1] 03/04/1954 മുതൽ 02/04/1958 വരെയും 03/04/1958 മുതൽ 02/04/1964 വരെയും രണ്ട് തവണ രാജ്യസഭാംഗമായിരുന്നു.[2]അടുക്കളയിൽ നിന്നു് പാർലമെന്റിലേക്ക് (രണ്ട് ഭാഗം) എന്ന ആത്മകഥ 1960ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3]
രാജ്യസഭാംഗത്വം
തിരുത്തുക- 1958-1964 :ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- 1954-1958 : ഇന്ത്യൻ നാഷണൽ കോൺഗ്രസ് , തിരു-കൊച്ചി
കൃതികൾ
തിരുത്തുക- ഭാരതീയ വനിതാരത്നങ്ങൾ
- ഭാരതീയ മഹാൻമാർ
- ഓർമ്മകളിലെ നെഹ്റു
- അടുക്കളയിൽനിന്നും പാർലമെന്റിലേക്ക് (രണ്ട് ഭാഗം)
- രൂപാന്തരങ്ങൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-11. Retrieved 2014-03-14.
- ↑ http://rajyasabha.nic.in/rsnew/pre_member/1952_2003/b.pdf
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 314. ISBN 81-7690-042-7.