ചില കേരളീയഭവനങ്ങളിൽ ഉപയോഗിച്ചുവരുന്ന ഒരുതരം പാത്രമാണ് ഭസ്മക്കൊട്ട. അനുഷ്ഠാനപരമായി ശരീരത്തിൽ പൂശുന്നതിനുള്ള ഭസ്മം ശേഖരിച്ചുവെക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്.

വൃത്താകൃതിയിലുള്ള ഭസ്മക്കൊട്ട

നിർമ്മാണം

തിരുത്തുക

മരം കൊണ്ടാണ് സാധാരണയായി ഭസ്മക്കൊട്ട നിർമ്മിക്കുന്നത്. എന്നാൽ, ഓടുകൊണ്ടുള്ളതും അപൂർവ്വമായി കണ്ടുവരുന്നുണ്ട്.

 
ചതുരാകൃതിയിലുള്ള ഭസ്മക്കൊട്ട

പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഭസ്മക്കൊട്ടകളുണ്ട്. വൃത്താകൃതിയിലും ചതുരാകൃതിയിലുമുള്ളവയും മനോഹരമായ കൊത്തുപണികളോടു കൂടിയവയും ഉണ്ട്.

പൂജാമുറിയോട് ചേർന്നോ കുളിപ്പുരയോടനുബന്ധിച്ചോ ആണ് ഭസ്മക്കൊട്ട തൂക്കിയിടുന്നത്. ചാണകവരടി കത്തിച്ചുണ്ടാക്കുന്ന ഭസ്മമാണ് ഇതിൽ നിറയ്ക്കുന്നത്.

ഇതും കാണുക

തിരുത്തുക

ഭസ്മം

"https://ml.wikipedia.org/w/index.php?title=ഭസ്മക്കൊട്ട&oldid=2673070" എന്ന താളിൽനിന്ന് ശേഖരിച്ചത്