ഭരണി (നക്ഷത്രം)

(ഭരണി നക്ഷത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരണി (വിവക്ഷകൾ) എന്ന താൾ കാണുക. ഭരണി (വിവക്ഷകൾ)


ഭരണീ നക്ഷത്രം,മേടം നക്ഷത്രരാശിയിലെ (ഇംഗ്ലീഷ്: Aries constellation) 35, 39, 41 എന്നീ മേടനക്ഷത്രങ്ങൾ ചേർ‌‍ന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട മേടം-41ന്റെ പേരാണ് ഭരണി. ഭാരതീയ ജ്യോതിശാസ്ത്രത്തിൽ വഹിക്കുന്നവൾ (ഉൾ‌‍ക്കൊള്ളുന്നവൾ)എന്ന അർ‌ഥത്തിൽ भरणी (ഭരണീ) എന്നറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്.. ഭദ്രകാളിയുടെ തിരുനാളാണ് ഭരണി എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് ചെട്ടികുളങ്ങര കുംഭ ഭരണി, കൊടുങ്ങല്ലൂർ ഭരണി എന്നിവ പ്രധാനമായത്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം.[1][2]

ഭരണി(भरणी) നക്ഷത്രം ഉൾ‍പ്പെടുന്ന മേടം (Aries) നക്ഷത്രരാശിയുടെ രേഖാചിത്രം.

ബാഹ്യകണ്ണികൾ

തിരുത്തുക


  1. "ഭരണി നക്ഷത്രക്കാരുടെ സവിശേഷതകൾ". Archived from the original on 2017-11-27.
  2. "ഭരണി നക്ഷത്രഫലം".
"https://ml.wikipedia.org/w/index.php?title=ഭരണി_(നക്ഷത്രം)&oldid=4022905" എന്ന താളിൽനിന്ന് ശേഖരിച്ചത്