2023 ഡിസംബർ 15 മുതൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുന്ന ഭരത്പ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഭജൻലാൽ ശർമ്മ(ജനനം: 15 ഡിസംബർ 1967) 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 115 സീറ്റ് നേടി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ തലമുറ മാറ്റത്തിൻ്റെ ഭാഗമായി സാങ്കനറിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ഭജൻലാലിനെ ബിജെപിയുടെ കേന്ദ്ര നേതൃത്വം രാജസ്ഥാൻ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.[1][2]

ഭജൻ ലാൽ ശർമ്മ
രാജസ്ഥാൻ മുഖ്യമന്ത്രി
ഓഫീസിൽ
15 ഡിസംബർ 2023 - തുടരുന്നു
മുൻഗാമിഅശോക് ഗെലോട്ട്
നിയമസഭാംഗം
ഓഫീസിൽ
2023-തുടരുന്നു
മണ്ഡലംസാങ്കനർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-12-15) 15 ഡിസംബർ 1967  (57 വയസ്സ്)
ഭരത്പൂർ ജില്ല, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷിബി.ജെ.പി Bharatiya Janata Party
പങ്കാളിഗീതാ ശർമ്മ
കുട്ടികൾ2 sons
As of 29 മാർച്ച്, 2024
ഉറവിടം: The Hindu newspaper

ജീവിതരേഖ

തിരുത്തുക

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ നട്ഭായി താലൂക്കിലെ അടാരി ഗ്രാമത്തിൽ കിഷൻ സ്വരൂപ് ശർമ്മയുടേയും ഗോമതി ദേവിയുടേയും മകനായി 1967 ഡിസംബർ 15ന് ജനനം. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടിയ എം.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ഭജൻ ലാൽ ശർമ്മ രാഷ്ട്രീയ സ്വയം സേവക് സംഘുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. കോളേജിൽ പഠിക്കുമ്പോൾ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു.

പ്രധാന പദവികളിൽ

  • ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി
  • ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്
  • ബിജെപി ഭരത്പ്പൂർ ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി
  • യുവമോർച്ച ജില്ലാ പ്രസിഡൻ്റ്
  • എ.ബി.വി.പി ഭാരവാഹി

രാജസ്ഥാൻ മുഖ്യമന്ത്രി

തിരുത്തുക

നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം നിലവിൽ രാജസ്ഥാൻ നിയമസഭയിലെ അംഗമായി സംഗനേർ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. നാല് തവണ ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

2023 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗനേർ അസംബ്ലി മണ്ഡലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി പുഷ്പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.

1. Bhajan Lal Sharma to be Chief Minister of Rajasthan

2. BJP's Bhajanlal Sharma: From Third-Row Right To Rajasthan Chief Minister

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://pra Archived 2023-12-12 at the Wayback Machine. chanddhara.com/first-time-mla-bhajanlal-sharma-beco[പ്രവർത്തിക്കാത്ത കണ്ണി]er-of-rajasthan/ Archived 2023-12-12 at the Wayback Machine.


  1. https://www.news18.com/explainers/bhajan-lal-sharma-rajasthan-cm-jaipur-sanganer-8701622.html
  2. https://indianexpress.com/about/bhajan-lal-sharma/
"https://ml.wikipedia.org/w/index.php?title=ഭജൻ_ലാൽ_ശർമ്മ&oldid=4107762" എന്ന താളിൽനിന്ന് ശേഖരിച്ചത്