ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു ഭജൻലാൽ (6 ഒക്ടോബർ 1930 – 3 ജൂൺ 2011). മൂന്നു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഒരു പ്രാവശ്യം കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയായിരുന്നു.

Chaudhary Bhajan Lal
6th and 14th Chief Minister of Haryana
ഓഫീസിൽ
29 June 1979 – 5 July 1985
മുൻഗാമിChaudhary Devi Lal
പിൻഗാമിBansi Lal
മണ്ഡലംAdampur
ഓഫീസിൽ
23 July 1991 – 9 May 1996
മുൻഗാമിPresident's Rule
പിൻഗാമിBansi Lal
മണ്ഡലംAdampur
Member of the Indian Parliament
for Karnal
ഓഫീസിൽ
1998–1999
മുൻഗാമിIshwar Dayal Swami
പിൻഗാമിIshwar Dayal Swami
Member of the Indian Parliament
for Hisar
ഓഫീസിൽ
2009–2011
മുൻഗാമിJai Parkash
പിൻഗാമിKuldeep Bishnoi
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-10-06)6 ഒക്ടോബർ 1930
Koranwali, Bahawalpur District, Punjab, India
(now in Punjab, Pakistan)
മരണം3 ജൂൺ 2011(2011-06-03) (പ്രായം 80)
രാഷ്ട്രീയ കക്ഷിHaryana Janhit Congress
പങ്കാളിJasma Devi
കുട്ടികൾChander Mohan Bishnoi, Kuldeep Bishnoi
വസതിChandigarh

ജീവിതരേഖ

തിരുത്തുക

ഇപ്പോൾ പാകിസ്താനിലുൾപ്പെട്ടിരിക്കുന്ന പഞ്ചാബ് പ്രവിശ്യയിലെ ബഹവല്പൂർ ജില്ലയിൽ ജനനം.

രാഷ്ട്രീയ ജീവിതം

തിരുത്തുക

കോൺഗ്രസ് നേതാവും ജാട്ട് കർഷക നേതാവുമായിരുന്ന ഭജൻലാൽ 1979, 1982, 1991 വർഷങ്ങളിൽ ഹരിയാനയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1968 മുതൽ 1999 വരെ ഹരിയാനാ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന ലാൽ ത്രയത്തിലൊരാളായിരുന്നു ഭജൻലാൽ. ദേവിലാലും ബൻസിലാലുമായിരുന്നു മറ്റ് രണ്ട് പേർ. 1968 മുതലുള്ള മൂന്ന് ദശാബ്ദത്തോളം ഇവരിൽ ആരെങ്കിലും ഒരാളായിരുന്നു ഹരിയാനയുടെ മുഖ്യമന്ത്രി.[1]

ഭൂപീന്ദർസിംഗ് ഹൂഡയെ രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു 2009-ലാണ് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ഭജൻലാൽ ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു. 2010-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ പാർട്ടി സ്ഥാനാർത്ഥിയായി ഹിസാർ മണ്ഡലത്തിൽ നിന്നു മത്സരിച്ചു ജയിച്ചു.

കുടുംബം

തിരുത്തുക

ഭാര്യ ജാസ്മാദേവി എം.എൽ.എ ആയിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന ചന്ദർമോഹൻ, എം.എൽ.എ ആയിരുന്ന കുൽദീപ് ബിഷ്ണോയ് എന്നിവർ മക്കളാണ്.

"https://ml.wikipedia.org/w/index.php?title=ഭജൻലാൽ&oldid=3909768" എന്ന താളിൽനിന്ന് ശേഖരിച്ചത്