ഭഗവാൻ സഹായ്
ഭഗവാൻ സഹായ് (February 15, 1905[1] – December 6, 1986[2]) 1966 ഫെബ്രുവരി 6 മുതൽ 1967 മേയ് 15 വരെ കേരളത്തിന്റെ ഗവർണ്ണറായി സേവനമനുഷ്ടിച്ചിരുന്നു. 1967 മേയ് 15 മുതൽ 1973 ജൂലൈ3 വരെ ജമ്മു കാശ്മിരിന്റെ ഗവർണ്ണറായി. [3]അദ്ദേഹം ഒരു ഐ. സി. എസ് ഓഫീസർ ആയിരുന്നു. കേരള ഗവർണ്ണർ ആയിരുന്ന അജിത് പ്രസാദ് ജെയിനിനെപ്പോലെ അദ്ദേഹവും ഉത്തർപ്രദേശിലെ മൊറാദാബാദിലെ ചന്ദൗസി എസ്. എം. കോളെജിന്റെ പൂർവ്വവിദ്യാർഥിയായിരുന്നു.[4] കേരള ഗവർണ്ണർ ആകും മുൻപ് അദ്ദേഹം പഞ്ചാബിന്റെ ലഫ്റ്റനന്റ് ഗവർണ്ണറും ആയിരുന്നു. മുൻ കേരളാ ഗവർണ്ണറും പിന്നീട് ഇന്ത്യയുടെ പ്രസിഡന്റും ആയ വി. വി. ഗിരിയുടെ കീഴിൽ അദ്ദേഹം ഗവർണ്ണർമാരുടെ കമ്മിറ്റിയുടെ തലവനായി. [5][6]
Bhagwan Sahay | |
---|---|
ജനനം | February 15, 1905 |
മരണം | December 6, 1986 | (aged 81)
തൊഴിൽ | Governor of Kerala, India |
പുരസ്കാരങ്ങൾ | Padma Bhushan (1961) |
അദ്ദേഹത്തെ രാഷ്ട്രം പദ്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. മുൻ ആസ്സാം ഗവർണ്ണർ ആയിരുന്ന വിഷ്ണു സഹായ് യുടെ ഇളയ സഹോദരനാണ്. [7]
അവലംബം
തിരുത്തുക- ↑ "Who's Who in India". google.com. Retrieved 2015-04-06.
- ↑ Bhatt, S.C. (2005). Land and people of Indian states and union territories : (in 36 volumes). Kalpaz Publications. p. 318. ISBN 9788178353562.
- ↑ "His Excellency". jkrajbhawan.nic.in. Archived from the original on 2014-10-08. Retrieved 2014-10-01.
- ↑ "SM College Alumni". Archived from the original on 2013-09-27. Retrieved 2016-04-24.
- ↑ "The President's Prerogative? | Ajith Pillai". outlookindia.com. Retrieved 2014-10-01.
- ↑ "KERALA LEGISLATIVE ASSEMBLY". legislativebodiesinindia.nic.in. Archived from the original on 2009-04-09. Retrieved 2015-04-06.
- ↑ The London Gazette, 14 June 1945