ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജ്

ഹരിയാനയിലെ സോനെപത് ജില്ലയിലെ ഗോഹാനയിലെ ഖാൻപൂർ കലാനിൽ സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജാണ് ഭഗത് ഫൂൾ സിംഗ് മെഡിക്കൽ കോളേജ് . ഹരിയാന സർക്കാരാണ് ഈ മെഡിക്കൽ കോളേജ് നടത്തുന്നത്.

ചരിത്രം തിരുത്തുക

2008 ൽ ഖാൻപൂർ കലാനിലെ ഭഗത് ഫൂൾ സിംഗ് വിമൻസ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള പദ്ധതി ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയാണ് ആദ്യമായി പ്രഖ്യാപിച്ചത്. [1] 2009 ൽ മാർച്ച് 1 ന് സോണിയ ഗാന്ധി ഈ കോളേജിന് തറക്കല്ലിട്ടു.

2011 ൽ സെപ്റ്റംബർ 1 ന് 100 കിടക്കകളും 21 ഡോക്ടർമാരുടെ സംഘവുമുള്ള മെഡിക്കൽ കോളേജിലെ ആശുപത്രി പ്രവർത്തനമാരംഭിച്ചു. 2013 മാർച്ചിൽ 450 കിടക്കകളും 211 ഡോക്ടർമാരും ഇവിടെ ലഭ്യമായി.[2]

വിമൻസ് മെഡിക്കൽ കോളേജ് തിരുത്തുക

സ്വതന്ത്ര ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ വനിതാ മെഡിക്കൽ കോളജാണ് ഇത്. 1914ൽ ഡൽഹിയിൽ സ്ഥാപിതമായ ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിന് ശേഷം ഉത്തരേന്ത്യയിൽ സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ഒരു മെഡിക്കൽ കോളേജാണിത്. 2013 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് കോൺഗ്രസ് പാർട്ടി മേധാവി സോണിയ ഗാന്ധി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തത്.[2][3]

ക്യാമ്പസ് തിരുത്തുക

ഈ കോളേജിന്റെ ക്യാമ്പസ് 88 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. 700 കോടി രൂപ മുടക്കിയാണ് ഈ ക്യാമ്പസ് സജ്ജീകരിച്ചത്.[2][4]

ഇതും കാണുക തിരുത്തുക

  • ഹരിയാനയിലെ മെഡിക്കൽ കോളേജുകളുടെ പട്ടിക

അവലംബങ്ങൾ തിരുത്തുക

  1. "Hooda promises medical college for women". The Hindu. 28 December 2008. Archived from the original on 11 April 2013. Retrieved 9 March 2013.
  2. 2.0 2.1 2.2 "Sonia inaugurates first all-women medical college". The Hindu. 9 March 2013. Retrieved 9 March 2013.
  3. "Sonia Gandhi inaugurates Women Medical College in Haryana". Daily Bhaskar. 9 March 2013. Retrieved 9 March 2013.
  4. "Haryana to get medical college for women". The Sunday Indian. 5 March 2013. Archived from the original on 2021-06-03. Retrieved 9 March 2013.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക