ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ, 2011 ആഗസ്ത് അഞ്ചിന് ഭാരതത്തിൽ പ്രാബല്യത്തിൽ വന്ന നിയമമാണ് ഭക്ഷ്യസുരക്ഷ, ഗുണനിലവാര നിയമം (Food safety and Standards Act 2006). ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഇതുവരെ പല നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഇവയ്ക്കെല്ലാം പകരമാണ് ഈ നിയമം. ഭക്ഷ്യവസ്തുക്കൾക്ക് ശാസ്ത്രീയമായി നിലവാരം നിർണയിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്.[1]
രജിസ്ട്രേഷൻ
തിരുത്തുകഭക്ഷ്യവ്യാപാരികൾക്കും ഭക്ഷ്യ ഉൽപ്പാദകർക്കും വിതരണക്കാർക്കും ഇറക്കുമതിക്കാർക്കും രജിസ്ട്രേഷനും ലൈസൻസും നിർബന്ധിതമാകും. ഇതിനുള്ള സമയപരിധിയാണ് ആഗസ്ത് അഞ്ചിന് അവസാനിക്കുന്നത്. ലൈസൻസോ രജിസ്ട്രേഷനോ നേടാതെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാതെവരും. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും രജിസ്ട്രേഷൻ ചുമതലയുള്ള ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്.
ഹോട്ടലുകൾ, ബേക്കറികൾ, പലചരക്കുകടകൾ, പാൽ, മുട്ട, മാംസം തുടങ്ങിയവ വിൽക്കുന്നവർ, ശീതള പാനീയങ്ങളും മറ്റും നിർമ്മിക്കുന്നവർ, തട്ടുകടകൾ, മറ്റ് ചെറുകിട തെരുവുകച്ചവടക്കാർ,സൈക്കിളിൽ പാൽ കൊണ്ടുനടക്കുന്നവർ തുടങ്ങിയവർക്കെല്ലാം രജിസ്ട്രേഷൻ വേണം. ലൈസൻസിന്റെ പകർപ്പും ഭക്ഷ്യസുരക്ഷാ കമീഷണറുടെ ടോൾഫ്രീ നമ്പറും എല്ലാ സഥാപനങ്ങളിലും പ്രദർശിപ്പിക്കണം.
ഭക്ഷണസാധനങ്ങൾ നിർമ്മിക്കുകയും വിൽക്കുകയുംചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ നിയമപ്രകാരം രജിസ്ട്രേഷനുള്ള സമയം 2012 ആഗസ്ത് അഞ്ചിന് അവസാനിച്ചെങ്കിലും സമയപരിധി ആറുമാസത്തേക്കു കൂടി നീട്ടി ജൂലൈ 27 നു ഉത്തരവായിട്ടുണ്ട്. ഇതോടെ നിയമം പൂർണരൂപത്തിൽ നടപ്പാകും.
നിയമ ലംഘനത്തിനുള്ള ശിക്ഷ
തിരുത്തുകകുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം തടവുംവരെയാണ് ശിക്ഷ. ഇത്തരം കേസുകൾ കൈകാര്യംചെയ്യാൻ സംസ്ഥാന ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫീസറും അപ്പീലുകൾ കേൾക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിൽപ്പെട്ട ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രിബ്യൂണലും ഉണ്ടാകും.[2] കേസുകൾ കൈകാര്യംചെയ്യാൻ പ്രത്യേക കോടതികളും പ്രത്യേകം പ്രോസിക്യൂട്ടർമാരും നിലവിൽവരും. നിയമ നടപടികൾ സ്വീകരിക്കുംമുമ്പ് സ്ഥാപനങ്ങൾക്ക് മതിയായ സമയം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കൾക്കുതന്നെ ഭക്ഷണ സാമ്പിൾ എടുത്ത് ലാബിൽ പരിശോധിച്ചശേഷം പരാതി നൽകാനാകും. ഡൽഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI )ക്കാണ് ഈ നിയമം രാജ്യത്താകെ നടപ്പാക്കാനുള്ള ചുമതല.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-12. Retrieved 2012-08-14.
- ↑ http://www.thehindu.com/news/states/tamil-nadu/article3374218.ece
- ↑ http://www.deshabhimani.com/newscontent.php?id=182479
അധിക വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Food safety and Standards Act 2006 [mofpi.nic.in/images/fsnstds.pdf]