ബൻസ്ദ ദേശീയോദ്യാനം
ഗുജറാത്ത് സംസ്ഥാനത്തിലെ വൽസാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബൻസ്ദ ദേശീയോദ്യാനം. 1979-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.
ബൻസ്ദ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Navsari District, Gujarat, India |
Nearest city | Vansda |
Coordinates | 20°44′N 73°28′E / 20.733°N 73.467°E |
Area | 23.99 KM² |
Established | 1979 |
Governing body | Forest Department of Gujarat |
ഭൂപ്രകൃതി
തിരുത്തുക24 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. മുൾക്കാടുകളും കുറ്റിക്കാടുകളും ഇലപൊഴിയും വനങ്ങളും ചേർന്നതാണ് ഇവിടുത്തെ പ്രകൃതി. തേക്ക്, മുള, സിരാസ്, ബഹേദ തുടങ്ങിയ വൃക്ഷങ്ങൾ ഇവിടെ വളരുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകഹിമാലയനണ്ണാൻ, വരയൻ കഴുതപ്പുലി, സ്ലോത്ത് ബെയർ, മഞ്ഞ വവ്വാൽ, നാലുകൊമ്പുള്ള മാൻ, മലബാർ വെരുക്, ബംഗാൾ കുറുക്കൻ എന്നീ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.