ലാഭം സൃഷ്ടിക്കുന്ന തരത്തിലുള്ള മാനസികവും ബുദ്ധിപരവുമായ പ്രവർത്തനങ്ങളെ ബൗദ്ധിക മൂലധനം എന്ന് വിളിക്കപ്പെടുന്നു. ഒരു സ്ഥാപനത്തിന്റെ ആസ്തികളിലൊന്നായി രേഖപ്പെടുത്താൻ സാധിക്കാത്ത ഒന്നായ ഇത് പക്ഷെ അതിപ്രധാനമായ ഒരു ഘടകമാണ്. ജീവനക്കാരുടെ കഴിവുകൾ, തമ്മിലുള്ള ബന്ധങ്ങൾ, ബൗദ്ധികസ്വത്ത് തുടങ്ങി ബാലൻസ് ഷീറ്റിൽ ഉൾക്കൊള്ളിക്കാൻ പറ്റാത്ത[1][2] എല്ലാത്തിന്റെയും ആകെത്തുകയാണ് ബൗദ്ധിക മൂലധനം എന്ന് പറയാം[3]. ഒരു ദേശത്തിന്റെ ബൗദ്ധിക മൂലധനത്തെ സൂചിപ്പിക്കാനായി നാഷനൽ ഇൻടാൻജിബിൾ കാപിറ്റൽ (ദേശീയ അദൃശ്യ മൂലധനം) എന്ന സംജ്ഞ ഉപയോഗിക്കുന്നു[4].


  1. Brooking, Annie (1997). Intellectual Capital. London; New York: International Thomson Business Press. ISBN 1861520239. OCLC 35620282.
  2. Edvinsson, Leif; Malone, Michael S. (1997). Intellectual Capital: Realizing Your Company's True Value by Finding its Hidden Brainpower. New York: HarperBusiness. ISBN 9780887308413. OCLC 36024079.
  3. Stewart, Thomas A. (1997). Intellectual Capital: The New Wealth of Organizations. New York: Currency/Doubleday. ISBN 0385482280. OCLC 35792346.
  4. Ståhle, Pirjo; Ståhle, Sten; Lin, Carol Y.Y. (2015). "Intangibles and national economic wealth – a new perspective on how they are linked". Journal of Intellectual Capital. 16: 20–57. doi:10.1108/jic-02-2014-0017.
"https://ml.wikipedia.org/w/index.php?title=ബൗദ്ധിക_മൂലധനം&oldid=3778697" എന്ന താളിൽനിന്ന് ശേഖരിച്ചത്