ബ്ലെൻകാത്ര
ബ്രിട്ടനിലെ ചരിത്ര പ്രാധാന്യമുള്ള പർവത പ്രദേശമാണ് ബ്ലെൻകാത്ര പർവത പ്രദേശങ്ങൾ. ലണ്ടനിൽ നിന്ന് മൂന്നു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഇവിടെയെത്താം. കവികളായ സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ്, വില്യം വേഡ്‌സ്‌വർത്ത് എന്നിവർക്കും എഴുത്തുകാരനായ ആൽഫ്രഡ് വെയ്ൻ റൈറ്റിനും പ്രചോദനം നൽകിയ മലനിരകളാണിവ. 2,676 ഏക്കർ വിസ്താരമുള്ള ബ്ലെൻകാത്ര മലനിരകൾക്ക് 2850 അടി ഉയരമുണ്ട്. ബ്രിട്ടനിലെ ഏറ്റവും ഉയരമുള്ള 10 മലകളിലൊന്നാണ് ഇത്. സംരക്ഷിക്കപ്പെട്ട ദേശീയ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ല.
ബ്ലെൻകാത്ര | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 868 മീ (2,848 അടി) |
Prominence | 461 മീ (1,512 അടി) |
Parent peak | Skiddaw |
Listing | Hewitt, Marilyn, Nuttall, Wainwright |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Cumbria, England |
Parent range | Lake District, Northern Fells |
OS grid | NY323277 |
Topo map | OS Landranger 90, Explorer, OL4, OL5 |
വിൽപ്പന
തിരുത്തുകഇന്ത്യൻ വംശജനായ ഉരുക്ക് രാജാവ് ലക്ഷ്മി മിത്തൽ ഈ മല നിരകൾ വാങ്ങാൻ ശ്രമിച്ചിരുന്നു. ലെയ്ക് ഡിസ്ട്രിക് പ്രദേശത്തെ മലമ്പ്രദേശത്തിന്റെ ഉടമസ്ഥനായ ലോൺസ്‌ഡെയ്ൽ പ്രഭുവാണ് തന്റെ ഒമ്പത് മില്യൺ പൗണ്ട് നികുതി കുടിശ്ശിക അടച്ച് തീർക്കാനായി 1.75 മില്യൺ പൗണ്ടിന് മല വിൽപനയ്ക്ക് വെച്ചത്. മിത്തലിന്റെ നീക്കത്തിനെതിരെ പ്രദേശ വാസികൾ ഫ്രണ്ട്‌സ് ഓഫ് ബ്ലെൻകാത്ര എന്ന പേരിൽ സംഘടന രൂപവത്ക്കരിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു.
ഈ മലനിരകൾ വാങ്ങുന്നയാൾക്ക് ലോർഡ് ഓഫ് ദ മാനർ ഓഫ് ത്രിൽകെൽഡ് എന്ന സ്ഥാനപ്പേരും ഇതിനോടൊപ്പം ലഭിക്കും.[1]
അവലംബം
തിരുത്തുക- ↑ "ബ്രിട്ടനിൽ മലനിര വാങ്ങാനുള്ള മിത്തലിന്റെ നീക്കത്തിനെതിരെ പ്രതിഷേധം". www.mathrubhumi.com. Archived from the original on 2014-08-04. Retrieved 4 ഓഗസ്റ്റ് 2014.
പുറം കണ്ണികൾ
തിരുത്തുക- Blencathra Hike Information and Car Parks Archived 2014-07-14 at the Wayback Machine.
- Blencathra Field Centre
- View from the summit of Blencathra
- Blencathra photos and information Archived 2016-03-06 at the Wayback Machine.
- Computer-generated summit panorama Archived 2016-01-02 at the Wayback Machine.
- Sharp Edge Archived 2016-03-06 at the Wayback Machine.
- Lake District Walks Archived 2012-09-04 at the Wayback Machine.