ബ്ലെസ്സിംഗ് ലിമാൻ

നൈജീരിയൻ സൈനിക

നൈജീരിയയിലെ ആദ്യത്തെ വനിതാ സൈനിക പൈലറ്റായി അറിയപ്പെടുന്ന നൈജീരിയൻ വ്യോമസേനയിലെ ഒരു നൈജീരിയൻ സൈനിക ഉദ്യോഗസ്ഥയാണ് ബ്ലെസ്സിംഗ് ലിമാൻ (ജനനം: മാർച്ച് 13, 1984).[1]

ബ്ലെസ്സിംഗ് ലിമാൻ
ജനനം (1984-03-13) 13 മാർച്ച് 1984  (40 വയസ്സ്)
സാങ്കോൺ കതാഫ്, കടുന സ്റ്റേറ്റ്, നൈജീരിയ
ദേശീയതനൈജീരിയ

വടക്കൻ നൈജീരിയയിലെ കടുന സ്റ്റേറ്റിലെ സാങ്കോൺ കതാഫ് പ്രാദേശിക സർക്കാർ പ്രദേശത്തിന്റെ വംശജയാണ് ലിമാൻ. നൈജീരിയൻ കോളേജ് ഓഫ് ഏവിയേഷൻ ടെക്നോളജിയുടെ പൂർവ്വ വിദ്യാർത്ഥിയായ അവർ 2011 ജൂലൈയിൽ നൈജീരിയൻ വ്യോമസേനയിൽ ചേർന്നു. 2011 ഡിസംബർ 9 ന് കമ്മീഷൻ സൈനികോദോഗസ്ഥ ആയി.[2] 2012 ഏപ്രിൽ 27 ന് ചീഫ് എയർ സ്റ്റാഫ് എയർ മാർഷൽ മുഹമ്മദ് ഡിക്കോ ഉമറിന്റെ മുപ്പത് ഫ്ലൈയിംഗ് ഓഫീസർമാരുടെ ബാഡ്ജ് ഡെക്കറേഷൻ ചടങ്ങിനെ തുടർന്ന് നൈജീരിയയിലെ ആദ്യത്തെ വനിതാ കോംബാറ്റ് പൈലറ്റായി അവർ ചരിത്രം കുറിച്ചു.[3]

  1. Okonkwo, Kenneth (12 December 2015). "Blessing Liman, Nigeria's First Female Military Pilot". Online Nigeria. Archived from the original on 2016-08-10. Retrieved 17 July 2016.
  2. "Meet Blessing Liman, Nigeria's First Female Military Pilot (Photos)". Tori News. 17 December 2015. Retrieved 17 July 2016.
  3. Omonobi, Kingsley (27 April 2012). "Nigeria Airforce produces first female combat pilot". Vanguard News. Abuja. Retrieved 17 July 2016.
"https://ml.wikipedia.org/w/index.php?title=ബ്ലെസ്സിംഗ്_ലിമാൻ&oldid=3798842" എന്ന താളിൽനിന്ന് ശേഖരിച്ചത്