ബ്ലാക്ക് ലൈവ്സ് മാറ്റെർ

ആഫ്രിക്കൻ-അമേരിക്കൻ ജനവിഭാഗങ്ങളിലെ കറുത്തവർക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾ, വർണ്ണ വിവേചനം എന്നിവക്കെതിരെയുള്ള  അന്താരാഷ്ട്ര തലത്തിലുള്ള ഒരു മുന്നേറ്റം ആണ് ബ്ലാക്ക് ലൈവ്സ് മാറ്റെർ (ബിൽഎം). ബ്ലാക്ക് ലൈവ്സ് മാറ്റെർ തുടർച്ചയായി കറുത്ത വർഗ്ഗക്കാരെ കൊല്ലുന്നതിനെതിരെയും പോലീസുകാരുടെ കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള മറ്റു അതിക്രമങ്ങൾക്കെതിരെയും വർണ്ണവിവേചനത്തിനുമെതിരായി ലോകമെമ്പാടുമായി ശക്തമായി സമരം ചെയ്യാറുണ്ട്.[1]

ബ്ലാക്ക് ലൈവ്സ് മാറ്റെർ
Black Lives Matter logo.svg
രൂപീകരണംജൂലൈ 13, 2013; 9 വർഷങ്ങൾക്ക് മുമ്പ് (2013-07-13)
സ്ഥാപകർ
തരംSocial movement
Location
  • International
    (mostly in the United States)
പ്രധാന വ്യക്തികൾ
Shaun King
DeRay Mckesson
Johnetta Elzie
വെബ്സൈറ്റ്BlackLivesMatter.com

2013-ഇൽ ആഫ്രിക്കൻ അമേരിക്കൻ ആയ ട്രേവോൺ മാർട്ടിൻ എന്ന പതിനേഴുവയസ്സുകാരനെ വെടിവച്ചുകൊന്ന കുറ്റത്തിൽനിന്നും ജോർജ് സിമ്മർമാനെ വിമുക്തനാക്കിയതിനുപിന്നാലെയാണ് ഈ മുന്നേറ്റം #BlackLivesMatter എന്ന ഹാഷ്ടാഗോടുകൂടി സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ചത്. മൈക്കൽ ബ്രൗൺ, എറിക് ഗാർനർ എന്നീ രണ്ട് ആഫ്രിക്കൻ അമേരിക്കന്മാരൂടെ സമാനസാഹചര്യങ്ങളിലെ മരണങ്ങൾക്കു ശേഷമാണ് 2014-ഇൽ അമേരിക്കയാകെ ഈ മുന്നേറ്റം പ്രസിദ്ധിയാർജ്ജിച്ചത്.[2][3]

അവലംബംതിരുത്തുക

  1. Friedersdorf, Conor. "Distinguishing Between Antifa, ...." The Atlantic. August 31, 2017. August 31, 2017.
  2. Day, Elizabeth (July 19, 2015). "#BlackLivesMatter: the birth of a new civil rights movement". The Guardian. ശേഖരിച്ചത് December 18, 2016.
  3. Luibrand, Shannon (August 7, 2015). "Black Lives Matter: How the events in Ferguson sparked a movement in America". CBS News. ശേഖരിച്ചത് December 18, 2016.