കറുത്ത വംശജരുടെ സുരക്ഷയ്ക്കായി 1966 ൽ ഹ്യൂ .പി.നോട്ടൻ, ബോബി സീൽ എന്നിവർ ഓക്ക് ലൻഡിൽ വച്ചു രൂപീകരിച്ച സംഘടനയാണ്ബ്ലാക്ക് പാന്തേഴ്സ്. ബ്ലാക്ക് പാന്തർ പാർട്ടി ഫോർ സെൽഫ് ഡിഫൻസ് എന്നായിരുന്നു രൂപീകരണ വേളയിലെ ഇതിന്റെ നാമം. പോലീസ് അതിക്രമങ്ങളിൽ നിന്നും കറുത്തവംശജരെ രക്ഷിയ്ക്കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ഉദ്ദേശം.

1960-1970 കാലത്ത് അമേരിയ്ക്കൻ രാഷ്ട്രീയത്തിൽ കറുത്തവംശജരുടെ ഗണനീയമായ രാഷ്ട്രീയസ്വാധീനത്തിനു ഈ സംഘടന കാരണമായിട്ടുണ്ട്.[1].എന്നാൽ കറുത്തവരുടെ മാത്രം ദേശീയത എന്ന തത്ത്വത്തിനു ഇതു എതിരായിരുന്നു താനും.[2] ഈസംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു ബ്ബ്ലാക്ക് പാന്തർ.1967 ൽ ആണ് ഇതു പ്രസിദ്ധീകൃതമായത്.

  1. , Curtis. "Life of A Party". Crisis; Sep/Oct 2006, Vol. 113, Issue 5, p 30–37, 8p.
  2. Seale, Bobby (1997). Seize the Time (Reprint ed.). Black Classic Press. pp. 23, 256, 383. {{cite book}}: Unknown parameter |month= ignored (help)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_പാന്തേഴ്സ്&oldid=3671985" എന്ന താളിൽനിന്ന് ശേഖരിച്ചത്