ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റ
പൂച്ചെടികളുടെ ഒരു ഇനം
മെഡിറ്ററേനിയൻ തടത്തിന് ചുറ്റും കാണപ്പെടുന്നതും വടക്കുപടിഞ്ഞാറൻ യൂറോപ്പിലേക്ക് വ്യാപിച്ചിരിക്കുന്നതുമായ ജെന്റിയാനേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റ അല്ലെങ്കിൽ യെല്ലോ-വോർട്ട്.
ബ്ലാക്ക്സ്റ്റോണിയ പെർഫോളിയാറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Gentianaceae |
Genus: | Blackstonia |
Species: | B. perfoliata
|
Binomial name | |
Blackstonia perfoliata | |
Synonyms | |
Chlora perfoliata[1] |
വിവരണം
തിരുത്തുകയെല്ലോ-വർട്ട് പത്ത് മുതൽ അമ്പത് സെന്റീമീറ്റർ വരെ (നാല് മുതൽ ഇരുപത് ഇഞ്ച് വരെ) വളരുന്നു. ബലമുള്ള ശാഖകളുള്ള കാണ്ഡത്തിൽ തിളങ്ങുന്ന ഇലകൾ വിപരീതദിശകളിൽ വിന്യസിച്ചിരിക്കുന്നു. 1–1.5 സെന്റിമീറ്റർ നീളമുള്ള തണ്ടുകളിൽ മഞ്ഞനിറത്തിലുള്ള പൂക്കൾ കാണപ്പെടുന്നു. 6-10 ലീനിയർ ലോബുകളായോ ദളപുടങ്ങളായോ വിഭജിച്ചിരിക്കുന്ന ബാഹ്യദളം സർപ്പിളാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ "Blackstonia perfoliata – (L.)Huds". Plants for a future.
- ↑ McClintock D. and Fitter, R. The Pocket Guide to Wildflowers. Collins (1956)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Blackstonia perfoliata.