ബ്രൗവാലിയ
സൊളാനേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് ബ്രൗവാലിയ [1]. ജൊഹാനസ് ബ്രൊവാലിയസിൻറെ (1707-1755) പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും, ഫിസിഷ്യനും, ബിഷപ്പുമായ ഇദ്ദേഹം ജൊഹാൻ ബ്രോവാൾ എന്നാണ് അറിയപ്പെട്ടിരുന്നത്.[2]ഈ ജനുസ് സ്ട്രോപ്റ്റോസൊലെൻ എന്ന ജനുസുമായി വളരെയടുത്ത ബന്ധം കാണിക്കുന്നു. ഇതിന്റെ ഒറ്റ സ്പീഷീസ് ആദ്യം ബ്രൗവാലിയ ജെയിംസോണി എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
Browallia | |
---|---|
Browallia americana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Browallia |
Species | |
See text. |
വടക്ക് തെക്കൻ അരിസോണയിൽ നിന്നും തെക്ക് മെക്സിക്കോ, മധ്യ അമേരിക്ക, ആന്റിലീസ് വഴി തെക്കേ അമേരിക്കയിലേക്കും ബ്രോവാലിയ ഇനം കാണപ്പെടുന്നു.
തിരഞ്ഞെടുത്ത ഇനം
തിരുത്തുക- Browallia americana L. - ജമൈക്കൻ ഫോർഗെറ്റ് മി നോട്ട്
- Browallia demissa L.
- Browallia eludens R.K.VanDevender & P.D.Jenkins - ബുഷ്-വയലറ്റ്
- Browallia speciosa Hook. - അമേത്തിസ്റ്റ് പുഷ്പം അല്ലെങ്കിൽ ബുഷ്-വയലറ്റ്
- Browallia viscosa
ചിത്രശാല
തിരുത്തുക-
ബ്രോവാലിയ അമേരിക്കാനയുടെ പൂക്കളുടെ ക്ലോസപ്പ്. പൂന്തോട്ട സസ്യം.
-
ബ്രോവാലിയ അമേരിക്കാനയുടെ പൂവും സസ്യവും, കാട്ടുചെടികൾ, കോസ്റ്റാറിക്ക.
-
ബ്രോവാലിയ അമേരിക്കാനയുടെ പൂവും മുകുളങ്ങളും,
-
Fruiting calyces of Browallia americana.
-
ബ്രോവാലിയ സ്പെഷ്യോസയുടെ കൾട്ടിവർ "മറൈൻ ബെൽസ്".
-
സ്ട്രെപ്റ്റോസോളൻ: ബ്രോവാലിയ ജനുസ്സുമായി അടുത്ത ബന്ധമുള്ള ഒരു മോണോടൈപ്പിക് ജനുസ്സ്. എസ്. ജെയിംസോണിയെ പണ്ട് ബ്രോവാലിയ എന്ന് തരംതിരിച്ചിരുന്നു. ഇപ്പോഴും ഇതിനെ "ഓറഞ്ച് ബ്രൊവാലിയ" എന്നും വിളിക്കാറുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ Armando T. Hunziker: The Genera of Solanaceae. A.R.G. Gantner Verlag K.G., Ruggell, Liechtenstein 2001. ISBN 3-904144-77-4, pps. 87-89 inclusive.
- ↑ Genaust, Helmut (1976). Etymologisches Wörterbuch der botanischen Pflanzennamen ISBN 3-7643-0755-2
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Pink, A. (2004). Gardening for the Million. Project Gutenberg Literary Archive Foundation.