ബ്രോവഭാരമാ
ത്യാഗരാജസ്വാമികൾ ബഹുദാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രോവഭാരമാ .
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ബ്രോവഭാരമാ രഘുരാമ ഭുവനമെല്ല നീവൈ നന്നൊകനി |
ഹേ രഘുരാമ! ഈ ഭുവനമേ അവിടുന്നാണെന്നിരിക്കെ എന്നെയൊരാളെ രക്ഷിക്കുന്നത് വലിയ ഭാരമാണെന്നോ? |
അനുപല്ലവി | ശ്രീവാസുദേവ അണ്ഡകോട്‌ല കുക്ഷിനിയുഞ്ചുകോ ലേദാനന്നു |
ഉണ്ണികൃഷ്ണനായിരുന്നപ്പോൾ ഭൂലോകം മുഴുവൻ അങ്ങയുടെ വായിലുണ്ടെന്ന് കൂടിനിന്നവർക്കെല്ലാം കാണിച്ചുകൊടുത്തില്ലേ? |
ചരണം | കലശാംബുധിലോ ദയതോ നമരുലകൈയദി ഗാക ഗോപികലകൈ കൊണ്ഡലെത്ത ലേദാ കരുണാകര ത്യാഗരാജുനി |
അമൃതെടുക്കാൻ പാലാഴികടഞ്ഞപ്പോൾ കൂർമ്മമായി വന്ന് അവിടുന്ന് ദേവന്മാർക്കുവേണ്ടി മന്ദരപർവ്വതമങ്ങനെതന്നെ ചുമന്നുനിന്നില്ലേ? ത്യാഗരാജനാൽ പ്രശംസിക്കപ്പെടുന്ന ഹേ, കരുണാകര! ഇന്ദ്രൻ ഗോകുലത്തിൽ പെയ്യിച്ച വർഷപാതത്തിൽ നിന്ന് ഗോപികമാരെ രക്ഷിക്കാൻ ഒരാഴ്ച അവിടുന്ന് ഗോവർദ്ധനഗിരി കുടയായി പിടിച്ചുനിന്നില്ലേ? |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം