ബ്രോക്കയുടെ മസ്തിഷ്കഭാഗം Broca's area or the Broca area /brˈkɑː//brˈkɑː/ or /ˈbrkə//ˈbrkə/ മനുഷ്യമസ്തിഷ്കത്തിന്റെ ഇടത്തെ അർദ്ധഭാഗത്തിന്റെ ഭാഗമായ മുൻനിര ലോബിലുള്ള പ്രദേശമാണ്. [1] സംസാരശേഷി ആർജ്ജിക്കുന്നതുമായി ബന്ധപ്പെട്ട ഭാഗമാണിത്.

പിയറി പോൾ ബ്രോക്ക, ഭാഷാ വികസനം തകരാറിലായ രണ്ടു രോഗികളിൽ ഈ ഭാഗത്തെ പ്രശ്നത്തെപ്പറ്റി റിപ്പോർട്ടു ചെയ്തു. [2] തലച്ചോറിന്റെ മുൻഭാഗത്തെ ഫ്രോണ്ടൽ ഭാഗത്ത് (posterior inferior frontal gyrus ) അപകടശേഷം പരിക്കുപറ്റിയ രോഗികളായ ഇവർക്ക് സംസാരശേഷി നഷ്ടപ്പെട്ടുപോയിരുന്നു.[3] അതുതൊട്ട്, അദ്ദേഹം തിരിച്ചറിഞ്ഞ ഏകദേശം ഭാഗം ബ്രോക്കായുടെ ഭാഗം എന്നാണ് പിന്നീട് അറിയപ്പെട്ടത്. ഭാഷാനിർമ്മാണത്തിൽ ഇത്തരത്തിൽ ഉണ്ടായ വ്യതിയാനത്തെ ബ്രോക്കായുടെ അഫാസിയ എന്നു വിളിക്കപ്പെട്ടു. പ്രകടിത അഫാസിയ എന്നും ഇത് അറിയപ്പെട്ടു. ബ്രോക്കായുടെ ഭാഗം ഇന്ന് pars opercularis and pars triangularis of the inferior frontal gyrus എന്നും കൃത്യമാക്കി നിർവ്വചിച്ചിട്ടുണ്ട്. ബ്രോഡ്മാന്റെ സൈറ്റോ ആർക്കിടെക്ടോണിക് മാപ്പിന്റെ ഭാഗമായ dominant hemisphere ന്റെ 44, 45 പ്രദേശമായി നിർണ്ണയിച്ചിരിക്കുന്നു. വിവിധ ഭാഷണ, ഭാഷാ ധർമ്മങ്ങളിൽ ബ്രോക്കായുടെ ഭാഗത്തുണ്ടാകുന്ന ഗുരുതരമായ അഫാസിയ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇതുകൂടാതെ, ഫംഗ്ഷണൽ മാഗ്നറ്റിക് റിസോണൻസ് ഇമേജിങ് പഠനങ്ങൾ ബ്രോക്കായുടെ ഭാഗം  ഉത്തേജിപ്പിച്ചാൽ ഉണ്ടാകുന്ന ഭാഷാ പ്രവർത്തനവ്യതിയാനം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, മസ്തിഷ്ക ട്യൂമർ (മുഴകൾ) കാരണം വളരെ സാവധാനം ബ്രോക്കയുടെ ഭാഗത്തിനുണ്ടാകുന്ന സാവധാനമുണ്ടാകുന്ന നാശം സംഭാഷണത്തെ താരത്മ്യേന ബാധിക്കാതിരിക്കുന്നുമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കാണിക്കുന്നത്, ബ്രോക്കയുടെ ഭാഗത്തിന്റെ ധർമ്മം അവിടെയുണ്ടാകുന്ന കോശനാശസമയത്ത് അടുത്ത ഏതെങ്കിലും ഭാഗത്തേയ്ക്കു മാറ്റി നൽകപ്പെടുന്നതാകമെന്നു കരുതപ്പെടുന്നു.[4]

ഘടന തിരുത്തുക

 
Brodmann area 44
 
Brodmann area 45

ധർമ്മം തിരുത്തുക

ക്ലിനിക്കൽ പ്രാധാന്യം തിരുത്തുക

വിക്ക് തിരുത്തുക

ബ്രോക്കയുടെ ഭാഗത്തിന്റെ പ്രവർത്തനക്കുറവ് കാരണം വിക്ക് അനുഭവപ്പെട്ടുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.[5]

അഫാസിയ തിരുത്തുക

അഫാസിയ ആർജ്ജിതമായ ഒരു ഭാഷാ വൈകല്യമാണ്. എഴുത്ത്, വായന, സംഭാഷണം, ശ്രദ്ധചെലുത്തൽ തുടങ്ങിയ എല്ലാ ഭാഷാപ്രവത്തനങ്ങളേയും മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതം ബാധിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ നാനാവിധമായ രംഗങ്ങളിൽ മാറ്റമുണ്ടാക്കുന്ന ഗുരുതരപ്രശ്നമായിത്തീരുന്നു.[6]

ചരിത്രം തിരുത്തുക

ഭാഷയുടെ വികാസം (പരിണാമം) തിരുത്തുക

കൂടുതൽ ചിത്രങ്ങൾ തിരുത്തുക

ഇതും കാണൂ തിരുത്തുക

  • Broca's region
  • Lobes of the brain
  • Progressive nonfluent aphasia
  • Wernicke's area

അവലംബം തിരുത്തുക

  1. Cantalupo, Claudio; Hopkins, William D. (29 November 2001). "Nature Asymmetric Broca's area in great apes". Nature. 414 (6863): 505. Bibcode:2001Natur.414..505C. doi:10.1038/35107134. PMC 2043144. PMID 11734839.
  2. Kennison, Shelia (2013). Introduction to language development. Los Angeles: Sage.[പേജ് ആവശ്യമുണ്ട്]
  3. N. F. Dronkers; O. Plaisant; M. T. Iba-Zizen; E. A. Cabanis (2007). "Paul Broca's Historic Cases: High Resolution MR Imaging of the Brains of Leborgne and Lelong". Brain. 130 (Pt 5): 1432–1441. doi:10.1093/brain/awm042. PMID 17405763. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  4. Plaza M, Gatignol P, Leroy M, Duffau H (August 2009). "Speaking without Broca's area after tumor resection". Neurocase. 15 (4): 294–310. doi:10.1080/13554790902729473. PMID 19274574.
  5. Maguire et al. 1994, Maguire etal, 1997.
  6. "What is Aphasia". Atlanta Aphasia Association. 2006. Archived from the original on 2015-11-21. Retrieved 2008-12-01.