ബ്രൂണൈയിലെ സ്ത്രീകൾ
ബ്രൂണൈ ദറുസ്സലാം എന്ന രാജ്യത്തെ സ്ത്രീകളാണ് ബ്രൂണൈയിലെ സ്ത്രീകൾ. അവരുടെ നിർവ്വചനത്തിലുള്ള ഇസ്ലാമിക് സമുഹത്തിൽ അവിടത്തെ സ്ത്രീകൾ വളരെ ഉയർന്ന സ്ഥിതിയിലാണെന്നു കരുതുന്നു. ബ്രൂണൈയിലെ സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചുവരുന്നു. [2][3]
Global Gender Gap Index[1] | |
---|---|
Value | 0.6730 (2013) |
Rank | 88th out of 144 |
നിയമപരമായ അവകാശങ്ങൾ
തിരുത്തുകലൈംഗികപീഡനം ബ്രൂണൈ ദറുസ്സലാമിൽ നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെ മാന്യതയെ സംരക്ഷിക്കുന്ന വകുപ്പുകൾ ഈ നിയമത്തിലുണ്ട്. ആരെങ്കിലും ഈ നിയമം ലംഘിച്ചാൽ അഞ്ചുവർഷം തടവും ചൂരൽ-പ്രയോഗവും ഉണ്ടാകും. ബലാൽകാരത്തിനു ശിക്ഷ 30 വർഷം വരെ തടവും 12 അടിയിൽക്കുറയാത്ത ശിക്ഷയുമുണ്ടാകും. എന്നാൽ ഈ നിയമം, സ്വന്തം പങ്കാളിയുടെ ബലാത്കാരത്തെ ശിക്ഷാവിധേയമാക്കുന്നില്ല. 13 വയസ്സിൽത്താഴെയുള്ള വിവാഹിതയായ ഒരു പെൺകുട്ടിയെ ലൈംഗികബന്ധത്തിനു വിധേയമാക്കുന്നത് കുറ്റകരമല്ല എന്നും ഈ നിയമം അനുശാസിക്കുന്നു. എന്നാൽ, ഇസ്ലാമിക്ക് കുടുംബ നിയമം അനുസരിച്ചുള്ള ലൈംഗികപീഡനത്തിനെതിരായി 2010-ൽ ഒരു നിയമഭേദഗതിയുണ്ടായിട്ടുണ്ട്. ഇതുപ്രകാരം, BN$2,000 ($1,538) പിഴയും ആറുമാസത്തോളം തടവും ഏർപ്പെടുത്തിയിട്ടുണ്ട്.
വസ്ത്രധാരണ നിയമങ്ങൾ
തിരുത്തുകബ്രൂണൈയിലെ മുസ്ലിം സ്ത്രീകൾ തലമൂടുന്ന പരമ്പരാഗത വസ്ത്രമായ, തുഡോങ് ധരിക്കണം. [2]
ലിംഗപരമായ കർത്തവ്യം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
- ↑ 2.0 2.1 Brunei Darussalam
- ↑ 2010 Human Rights Report: Brunei Darussalam. US Department of State