വടക്കൻ മഡഗാസ്കർ മഴക്കാടുകളിലെ തദ്ദേശവായിയായ ഒരു ഓന്ത് സ്പീഷീസ് ആണ് നാനോ-കമലിയോൺ എന്നുകൂടി അറിയപ്പെടുന്ന ബ്രൂക്കേസിയ നാന. 2021 ലാണ് ഇതിനെ സ്പീഷീസ് വിവരണം നടത്തിയത്. വടക്കൻ മഡഗാസ്കറിലെ സൊറാറ്റ മാസിഫിഫ് മഴക്കാടുകളിൽ, ഹെർപറ്റോളജിസ്റ്റ് ഫ്രാങ്ക് ഗ്ലോയും മറ്റ് ജർമ്മൻ ഗവേഷകരും ഈ ഇനത്തെ കണ്ടെത്തി. [2] ഇത് ലോകത്തിലെ ഏറ്റവും ചെറിയ ഉരഗമാണെന്ന് കരുതപ്പെടുന്നു. [1] തവിട്ട് നിറത്തോടുകൂടിയ ആൺജീവിക്ക് വെറും 22 മില്ലീമീറ്റർ നീളമാണുള്ളത്. മറ്റ് ബ്രൂക്കേഷ്യ ഇനങ്ങളെപ്പോലെ പെൺജീവി ആൺജീവിയേക്കാൾ വലുതാണ്. പെൺജീവിക്ക് 29 മില്ലീമീറ്റർ വരെ നീളമുണ്ട്. [3] മറ്റ് ഓന്തുകളിൽ നിന്ന് വ്യത്യസ്തമായി, ബ്രൂക്കേസിയ നാന ശരീരനിറങ്ങൾ മാറ്റുന്നില്ല. ഇവ, മരങ്ങളുടെ മുകളിലല്ല വാസം, വനത്തിലെ നിലത്ത് കഴിയാനാണ് ഇഷ്ടപ്പെടുന്നത്. മറ്റ് കശേരുകികളേപ്പോലെ, പ്രായപൂർത്തിയെത്തുമ്പോൾ, എന്തുകൊണ്ട് ഇവ ശരീരവലിപ്പം നേടുന്നില്ലയെന്നത് വ്യക്തമല്ല. [2]

ബ്രൂക്കേസിയ നാന
ബ്രൂക്കേസിയ നാന
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Chamaeleonidae
Genus: Brookesia
Species:
B. nana
Binomial name
Brookesia nana

വടക്കൻ മഡഗാസ്കറിലെ സൊറാറ്റ മാസിഫിഫ് മഴക്കാടുകളിൽ, 2021 ൽ ഹെർപറ്റോളജിസ്റ്റ് ഫ്രാങ്ക് ഗ്ലോയും മറ്റ് ജർമ്മൻ ഗവേഷകരും ഈ ഇനത്തെ കണ്ടെത്തി. വംശനാശഭീഷണി നേരിടാൻ സാധ്യതയുള്ള ഇനമാണിത് . [2]

  1. 1.0 1.1 Glaw, Frank; Köhler, Jörn; Hawlitschek, Oliver; Ratsoavina, Fanomezana M.; Rakotoarison, Andolalao; Scherz, Mark D.; Vences, Miguel (28 January 2021). "Extreme miniaturization of a new amniote vertebrate and insights into the evolution of genital size in chameleons". Scientific Reports (in ഇംഗ്ലീഷ്). 11 (1): 2522. doi:10.1038/s41598-020-80955-1. PMC 7844282. PMID 33510189.
  2. 2.0 2.1 2.2 Andrew, Scottie (3 February 2021). "A newly discovered chameleon less than an inch long could be the world's smallest reptile". CNN. Retrieved 2021-02-04.
  3. "'Smallest reptile on earth' discovered in Madagascar". BBC News. 5 February 2021. Retrieved 5 February 2021.
"https://ml.wikipedia.org/w/index.php?title=ബ്രൂക്കേസിയ_നാന&oldid=3524692" എന്ന താളിൽനിന്ന് ശേഖരിച്ചത്