ബ്രീഡർ റിയാക്റ്റർ
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദി
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ.
പ്രവർത്തനംതിരുത്തുക
പ്ലൂട്ടോണിയം അടങ്ങിയ ഇന്ധനമാണ് ബ്രീഡർ റിയാക്റ്ററിൽ ഉപയോഗിക്കുന്നത്. റിയാക്റ്ററിന്റെ കാമ്പിനകം മുഴുവൻ ഒരു പാളിയായി യുറേനിയം നിക്ഷേപിച്ചിരിക്കും. അണുവിഘടനം നടക്കുമ്പോൾ കാമ്പിനു പുറത്തേക്കു പോകുന്ന ന്യൂട്രോണുകൾ ഈ യുറേനിയം പാളിയിൽ പതിക്കുകയും അതിനെ പ്ലൂട്ടോണിയമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്ലൂട്ടോണിയത്തെ വേർതിരിച്ച് വീണ്ടും ഇന്ധനമായി ഉപയോഗിക്കാം.
ബ്രീഡർ റിയാക്റ്ററുകളിൽ ന്യൂട്രോണുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്റർ ഇല്ല എന്നത് ശ്രദ്ധേയമാണ്. അതു കൊണ്ട് വേഗതയേറിയ ന്യൂട്രോണുകൾ ഉപയോഗപ്പെടുത്തുന്ന ഇത്തരം റിയാക്റ്ററുകളെ ഫാസ്റ്റ് റിയാക്റ്റർ എന്നും വിളിക്കുന്നു.
അവലംബംതിരുത്തുക
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി