ബ്രിഡ്ജ് ഓഫ് ഫ്ളവേഴ്സ് (പാലം)

ഷെൽബർണെ, ബക്ക്ലാൻഡ് ബന്ധിപ്പിക്കുന്ന പാലം

മസാച്യുസെറ്റ്സിലെ ഷെൽബർനെ വെള്ളച്ചാട്ടത്തിൽ കാണപ്പെടുന്ന ബ്രിഡ്ജ് ഓഫ് ഫ്ളവേഴ്സ് ഷെൽബർണെ, ബക്ക്ലാൻഡ് എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഒരിക്കൽ ട്രോലി ബ്രിഡ്ജ് ആയിരുന്ന സീസണൽ ഫൂട്ട്ബ്രിഡ്ജിൽ പൂക്കൾ കൊണ്ട് മൂടിയ ഒരു പൂന്തോട്ടമുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ മാത്രമേ ഇത് തുറക്കുകയുള്ളു..[1]

ബ്രിഡ്ജ് ഓഫ് ഫ്ളവേഴ്സ്
Bridge of Flowers
Coordinates42°36′14.67″N 72°44′25.82″W / 42.6040750°N 72.7405056°W / 42.6040750; -72.7405056
Carriespedestrians
CrossesDeerfield River
LocaleShelburne Falls, Massachusetts
പരിപാലിക്കുന്നത്Shelburne Falls Area Women's Club
സവിശേഷതകൾ
DesignArch bridge
മൊത്തം നീളം400 ft (121 m)
വീതി18 ft (5 m)
ചരിത്രം
ഡിസൈനർEdward S. Shaw
നിർമ്മാണം ആരംഭം1907
തുറന്നത്1908
അടച്ചു1927

ഒരു ട്രോളി പാലം എന്ന നിലയിൽ

തിരുത്തുക

കോൾറെയിനിലേയ്ക്ക് ചരക്കുകൾ നേരിട്ട് കയറ്റിക്കൊണ്ടുപോകാൻ 1908- ൽ ഷെൽബർനെ വെള്ളച്ചാട്ടവും കോൾറിൻ സ്ട്രീറ്റ് റെയിൽവേയും 20,000 ഡോളറിനു നിർമ്മിച്ചു. [2] സമീപമുള്ള ഇരുമ്പ് പാലത്തിന് 20 ടൺ ഭാരമുള്ള പരിധി നിശ്ചയിച്ചിരുന്നതിനാൽ ഈ കോൺക്രീറ്റ് പാലം ആവശ്യമായിരുന്നു. 1890 ൽ നിർമിച്ച ഇരുമ്പ് പാലമായ ട്രസ് ബ്രിഡ്ജ് ഇപ്പോഴും വാഹനങ്ങൾക്ക് തുറന്നിടുന്നു. [3]ബക്ലൻഡിൽ രണ്ട് പാലങ്ങൾ മിക്കവാറും ഇരുവശങ്ങളിലായി.അവസാനിക്കുന്നു..

ഓട്ടോമൊബൈൽ ഉപയോഗം വർദ്ധിക്കാൻ തുടങ്ങിയതോടെ കൂടുതൽ ട്രക്കുകൾ എത്തി തുടങ്ങി. സ്ട്രീറ്റ് റെയിൽവേ (ട്രോലി) കമ്പനി 1927- ൽ പാപ്പരാവുകയും ചെയ്തു. റെയിൽവേയുടെ ചരിത്രം ഷെൽബർനെ ഫാൾസ് ട്രോലി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു [4][5]

ഒരു ഉദ്യാനം എന്ന നിലയിൽ

തിരുത്തുക

1929 ൽ, ഈ പാലത്തിൽ കളകൾ മൂടി കിടക്കുമ്പോൾ, പ്രാദേശിക വീട്ടമ്മയായ അന്റോണിയേറ്റ് ബേൺഹാം പാലത്തിൽ ഒരു പൂന്തോട്ടമാക്കി മാറ്റുന്ന ആശയം കൊണ്ട് വന്നു. അവിടെ ഒരു ഫൂട്ട്ബ്രിഡ്ജിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് രണ്ട് നഗരങ്ങൾക്കിടയിൽ ഒരു ജലസംഭരണിയിൽ നിന്ന് ജലം വഹിച്ചുകൊണ്ടുപോകുന്നതിനാൽ അത് തകർക്കാനാവില്ലായിരുന്നു. സമൂഹം അവളുടെ ആശയം അംഗീകരിച്ചു.1928- ൽ ഷെൽബർണ വുമൻസ് ക്ലബ്ബ് പദ്ധതിക്ക് സ്പോൺസർ ചെയ്തു. 1929- ൽ എൺപത് ലോഡ് മണ്ണം നിരവധി ലോഡ് വളവും പാലത്തിൽ കൊണ്ടുവന്നു. 1929- ൽ നഗരത്തെ ചുറ്റിയിരുന്ന നിരവധി വനിതാ ക്ലബ്ബുകൾ $ 1,000 ആയി ഉയർത്തി. [6]

1975- ൽ, ഷെൽബർനിലെ വെള്ളച്ചാട്ടത്തിന്റെ ഒരു ഫോട്ടോഗ്രാഫി പഠനം നടത്തി. പാലത്തിന്റെ ഘടന വഷളാക്കിയത് നഗരത്തിലെ ആശങ്കകളിലൊന്നാണ്. 1981- ൽ, ഫണ്ട് ഉയർത്തി ആരെങ്കിലും പാലം സ്വന്തമാക്കാനും ഒരു പഠനം കമ്മീഷൻ ചെയ്തു. 580,000 ഡോളർ അറ്റകുറ്റപ്പണികൾ ബ്രിഡ്ജിൽ നിർമ്മിക്കണമെന്ന് പഠനം കണ്ടെത്തി. 1983 മെയ് രണ്ടിനാണ് പണവും അറ്റകുറ്റപ്പണിയും നടത്താൻ വിവിധ സ്ഥാപനങ്ങൾ തുടങ്ങിയത്. പുനരുദ്ധാരണ സമയത്ത് നീക്കം ചെയ്യപ്പെട്ട ഓരോ പ്ലാന്റും സ്വകാര്യമായി കരുതിയിരുന്നു. [7]പുനർനിർമ്മാണം 8 ഇഞ്ച് ജലപാതയെ മാറ്റി പകരം പ്രതിദിനം ഒരു മില്ല്യൺ ഗാലൻ വെള്ളമെത്തിക്കുന്ന പുതിയ പാത നിർമ്മിച്ചു. പാലത്തിൻെറ മുകൾഭാഗത്ത് രണ്ടര അടി ഉയരത്തിൽ മണ്ണിടുകയും പാലത്തിൽ ഒൻപത് അടി ആഴത്തിൽ പില്ലറും മുകളിൽ ആർച്ചും നിർമ്മിച്ചു. [8]

2011 ആഗസ്റ്റ് 28 ന് ഐറീൻ ചുഴലിക്കാറ്റിൽ നിന്നും മഴ പെയ്യുകയും ഡീർഫീൽഡ് റിവർ വെള്ളപ്പൊക്കം മൂലം ബ്രിഡ്ജ് ഓഫ് ഫ്ളവേഴ്സ് തകരുകയും ചെയ്തു.

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. The Bridge of Flowers: From Ragweed to Roses: "The Bridge of Flowers is free of charge (donations are welcomed) and open daily — rain or shine — from April to October."
  2. Bridge of Flowers turns 100 Archived 2016-09-18 at the Wayback Machine.. The Republican. 18 September 2008.
  3. Iron Bridge (Bridge Street Bridge / Shelburne Falls Bridge) Archived 2018-05-24 at the Wayback Machine.: Built 1890; rehabilitated 1994
  4. "History Page". Shelburne Falls, Massachusetts: Bridge of Flowers Committee. 2010. Archived from the original on 2017-08-18. Retrieved 13 March 2010.
  5. Beckius, Kim Knox (2010). "Bridge of Flowers: One-of-a-Kind Blooming Bridge is Shelburne Falls' Main Attraction". Shelburne Falls, Massachusetts: About.com. Archived from the original on 2017-03-13. Retrieved 15 March 2010.
  6. Parmett, Elaine (2010). "History Page 2". Shelburne Falls, Massachusetts: Bridge of Flowers Committee. Archived from the original on 2010-10-26. Retrieved 13 March 2010.
  7. "Restoration". Shelburne Falls, Massachusetts: Bridge of Flowers Committee. 2010. Retrieved 13 March 2010.
  8. "Games/Fun Facts". Shelburne Falls, Massachusetts: Bridge of Flowers Committee. 2010. Archived from the original on 2010-02-16. Retrieved 13 March 2010.

ബാഹ്യ ലിങ്കുകൾ

തിരുത്തുക