ബ്രിട്നി സ്പിയേർസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ പോപ്പ് ഗായികയാണ് ബ്രിട്ട്നി സ്പിയേർസ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീൻ സ്പിയേർസ് (ഇംഗ്ലീഷ്: Britney Jean Spears, ജനനം ഡിസംബർ 2, 1981).

ബ്രിട്ട്നി സ്പിയേർസ്
Circus Tour.jpg
ജീവിതരേഖ
ജനനനാമംബ്രിട്ട്നി ജീൻ സ്പിയേർസ്
സ്വദേശംകെന്റ്വുഡ്, ലൂസിയാന, യുണൈറ്റഡ് സ്റ്റേറ്റ്സ്
സംഗീതശൈലിപോപ്പ്
തൊഴിലു(കൾ)ഗായിക, നർത്തകി, ഗാനരചയിതാവ്, നടി, രചയിതാവ്, പിയാനിസ്റ്റ്, സംവിധായിക
ഉപകരണംപാടൽ, പിയാനോ
സജീവമായ കാലയളവ്1993-ഇപ്പോൾ
ലേബൽസോണി (1997–1998)
ജൈവ് / Zomba
(1998–present)
Associated actsThe New Mickey Mouse Club
ഇന്നസെൻസ്
വെബ്സൈറ്റ്www.britneyspears.com
www.britney.com

ലൂസിയാനയിലെ കെന്റ്വുഡിലാണ് സ്പിയേർസ് വളർന്നത്. 1992-ൽ നാഷണൽ ടെലിവിഷനിലെ സ്റ്റാർ സേർച്ച് പരിപാടിയിൽ മത്സരാർത്ഥിയായി സ്പിയേർസ് പ്രത്യക്ഷപ്പെട്ടു. 1993 മുതൽ 1994 വരെ ഡിസ്നി ചാനലിലെ ദ ന്യൂ മിക്കി മൗസ് ക്ലബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1997-ൽ ജൈവുമായി റെക്കോർഡിങ് കരാറിലേർപ്പെട്ടു. ആദ്യ ആൽബമായ ബേബി വൺ മോർ ടൈം 1999-ൽ പുറത്തിറങ്ങി. ഈ ആൽബം ബ്രിട്ട്നിക്ക് പോപ്പ് താര പദവി നേടിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെ പല വിവാദങ്ങളിലും സ്പിയേർസ് അകപ്പെട്ടിരുന്നു. 2008 ഡിസംബറിൽ തന്റെ 27-ആം ജന്മദിനത്തിൽ സർക്കസ് എന്ന ആൽബം പുറത്തിറക്കി.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരികളിൽ എട്ടാം സ്ഥാനത്താണ് സ്പിയേർസ്. റെക്കോർഡിങ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കുകൾ പ്രകാരം ഇവരുടെ 3.2 കോടി ആൽബങ്ങളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേർസിന്റെ ആൽബങ്ങളുടെ വില്പന 8.5 കോടിയാണ്.

അവലംബംതിരുത്തുക

  1. Britney Spears Voice Type http://prince.org/msg/8/264879



"https://ml.wikipedia.org/w/index.php?title=ബ്രിട്നി_സ്പിയേർസ്&oldid=3355156" എന്ന താളിൽനിന്ന് ശേഖരിച്ചത്